india

കര്‍ക്കിടക കഞ്ഞികിറ്റുകള്‍ ലഭ്യമാക്കി

Tiju Kannampally  ,  2019-07-16 03:30:04amm

 

കര്‍ക്കിടക കഞ്ഞികിറ്റുകള്‍ ലഭ്യമാക്കി
കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി കിറ്റുകള്‍ ലഭ്യമാക്കി. പഴമക്കാര്‍ ഏറെ ഉപയോഗിച്ചുകൊണ്ടിരുന്നതും ഔഷധയുക്തവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ബലം പ്രദാനം ചെയ്യുന്നതും സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള മുക്തി ലഭിക്കുന്നതിനും സഹായകമാകുന്ന കഞ്ഞികിറ്റുകളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നത്. 7 ദിവസത്തെ ഉപയോഗത്തിനായുള്ള കഞ്ഞിക്കിറ്റ് കാരിത്താസ് ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചാണ് ലഭ്യമാക്കുന്നത്. കര്‍ക്കിടക കഞ്ഞിക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു. കെ.എസ്.എസ്.എസിന്റെ കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, ചുങ്കം, മലങ്കര, കടുത്തുരുത്തി, ഉഴവൂര്‍ എന്നീ മേഖലകളിലായാണ് കര്‍ക്കിടക കഞ്ഞിക്കിറ്റുകള്‍ വിതരണം ചെയ്തത്.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി കിറ്റുകള്‍ ലഭ്യമാക്കി.പഴമക്കാര്‍ ഏറെ ഉപയോഗിച്ചു കൊണ്ടിരുന്നതും ഔഷധയുക്തവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ബലം പ്രദാനം ചെയ്യുന്നതും സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള മുക്തി ലഭിക്കുന്നതിനും സഹായകമാകുന്ന കഞ്ഞികിറ്റുകളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നത്.7 ദിവസത്തെ ഉപയോഗത്തിനായുള്ള കഞ്ഞിക്കിറ്റ് കാരിത്താസ് ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചാണ് ലഭ്യമാക്കുന്നത്. കര്‍ക്കിടക കഞ്ഞിക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു. കെ.എസ്.എസ്.എസിന്റെ കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, ചുങ്കം, മലങ്കര, കടുത്തുരുത്തി, ഉഴവൂര്‍ എന്നീ മേഖലകളിലായാണ് കര്‍ക്കിടക കഞ്ഞിക്കിറ്റുകള്‍ വിതരണം ചെയ്തത്.

 



Latest

Copyrights@2016.