india

കെ.സി.വൈ.എല്‍ കിടങ്ങൂർ യൂണിറ്റ് യുവജനദിനാഘോഷം - കൂട്ട് 2k19 സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-07-10 10:25:03pmm

കെ.സി.വൈ.എല്‍ കിടങ്ങൂർ യൂണിറ്റ് 2 ദിവസം നീണ്ടു നിന്ന യുവജനദിനാഘോഷം സംഘടിപ്പിച്ചു. 6-ാം തിയതി വൈകുന്നേരം കുമ്പസാരത്തോടെ ആരംഭിച്ച ആഘോഷപാരുപടി ആരാധനയ്ക്ക് ശേഷം ബഹു ഫാ.ടിനേഷ് പിണര്‍ക്കയില്‍ നയിച്ച മനോഹരമായ ക്ലാസ്സ്‌ കൊണ്ട് യുവാക്കളെ ആവേശത്തിലാക്കി. ശേഷം യൂണിറ്റ് അംഗങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും തുടർന്ന് ഡിജെ നൈറ്റും സംഘടിപ്പിച്ചു.  7-ാം തിയതി രാവിലെ കെ.സി.വൈ.എല്‍ അംഗങ്ങളുടെ കാഴ്ചവയ്പ്പോടുകൂടിയ തുടങ്ങിയ കുർബാനയ്ക്ക് ശേഷം, പതാക ഉയർത്തലും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടർന്ന് ഇടവകയിലെ മുതിർന്നവരുമായി യുവജനങ്ങൾ സംവദിക്കുകയും, കലാപരുപാടികൾ നടത്തുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോബിയാസ് പറപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗ് കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ബിബിഷ് ഓലിക്കമുറിയിൽ ഉത്ഘാടനം ചെയ്തു. KCWA അതിരൂപത പ്രസിഡന്റ് ശ്രീമതി. മേഴ്‌സി ജോൺ മൂലക്കാട്ട് ആശംസകളർപ്പിച്ചു. ഇടവകയിലെ ഏറ്റവും മുതിർന്ന 2 പേരെ വികാരിയച്ചൻ ബഹു.ഫാ. ജോൺ ചേന്നാക്കുഴി പൊന്നാട അണിയിച്ചു ആദരിച്ചു. ശേഷം മുതിർന്നവരും കുട്ടികളും ഒരുമിച്ചു ഭക്ഷണം കഴിച്ചു പിരിഞ്ഞു.

 

 

കെ.സി.വൈ.എല്‍  ഫാ.ടിനേഷ് പിണര്‍ക്കയില്‍ 

 

 



Latest

Copyrights@2016.