india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജൂലൈ 13ന്

Tiju Kannampally  ,  2019-07-10 04:38:07amm

 

സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ 1991-94 ബാച്ച് ഫിസിക്‌സ് വിദ്യാര്‍ത്ഥികളുടെ പുനഃസമാഗമം "റിഫ്‌ളക്ഷന്‍-94"  ശനിയാഴ്ച (13.07.2019) ബിഷപ്പ് തറയില്‍ ഹാളില്‍ നടത്തപ്പെടുന്നു. പ്രസ്തുതപരിപാടിയുടെ ഉദ്ഘാടനം ഡോ. മുരളി തുമ്മാരുകുടി (ഐക്യരാഷ്ട്രസഭ ദുരന്തനിവാരണവിഭാഗം തലവന്‍) നിര്‍വ്വഹിക്കുന്നു. ഈ യോഗത്തില്‍ പ്രൊഫ. ജോസ് തോമസ് 
(പ്രിന്‍സിപ്പല്‍) അധ്യക്ഷതവഹിക്കുന്നതും ഫിസ്‌ക്‌സ് വിഭാഗം മുന്‍കാല മേധാവികളായിരുന്ന പ്രൊഫ. പി.എം. അലക്‌സാണ്ടര്‍, പ്രൊഫ. കെ. എല്‍. തോമസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. പ്രസ്തുത യോഗത്തില്‍ കോളേജില്‍ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. "റിഫ്‌ളക്ഷന്‍ -94"നോട് അനുബന്ധിച്ച് 12.07.2019 (വെള്ളി) കോളേജിലെ ബിരുദ ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്കായി നാനോടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് പ്രൊഫ. ജോബി സെബാസ്റ്റ്യന്‍ (ഫിസിക്‌സ് വിഭാഗം, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍) 
പ്രഭാഷണം നടത്തുന്നതായിരിക്കും.
ജൂലൈ 13ന്

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ 1991-94 ബാച്ച് ഫിസിക്‌സ് വിദ്യാര്‍ത്ഥികളുടെ പുനഃസമാഗമം "റിഫ്‌ളക്ഷന്‍-94"  ശനിയാഴ്ച (13.07.2019) ബിഷപ്പ് തറയില്‍ ഹാളില്‍ നടത്തപ്പെടുന്നു. പ്രസ്തുതപരിപാടിയുടെ ഉദ്ഘാടനം ഡോ. മുരളി തുമ്മാരുകുടി (ഐക്യരാഷ്ട്രസഭ ദുരന്തനിവാരണവിഭാഗം തലവന്‍) നിര്‍വ്വഹിക്കുന്നു. ഈ യോഗത്തില്‍ പ്രൊഫ. ജോസ് തോമസ് (പ്രിന്‍സിപ്പല്‍) അധ്യക്ഷതവഹിക്കുന്നതും ഫിസ്‌ക്‌സ് വിഭാഗം മുന്‍കാല മേധാവികളായിരുന്ന പ്രൊഫ. പി.എം. അലക്‌സാണ്ടര്‍, പ്രൊഫ. കെ. എല്‍. തോമസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. പ്രസ്തുത യോഗത്തില്‍ കോളേജില്‍ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. "റിഫ്‌ളക്ഷന്‍ -94"നോട് അനുബന്ധിച്ച് 12.07.2019 (വെള്ളി) കോളേജിലെ ബിരുദ ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്കായി നാനോടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് പ്രൊഫ. ജോബി സെബാസ്റ്റ്യന്‍ (ഫിസിക്‌സ് വിഭാഗം, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍)പ്രഭാഷണം നടത്തുന്നതായിരിക്കും.

 

 

 



Latest

Copyrights@2016.