india

ഉഴവൂർ KCYL യൂണിറ്റിന്റെ വിഷരഹിത ഉഴവൂർ എന്ന ഹരിത സ്വപ്ന പദ്ധതിക്ക് ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തുടക്കമായി.

Tiju Kannampally  ,  2019-07-10 02:54:38amm

ഉഴവൂർ KCYL യൂണിറ്റിന്റെ വിഷരഹിത ഉഴവൂർ എന്ന ഹരിത സ്വപ്ന പദ്ധതിക്ക് ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തുടക്കമായി
ഉഴവൂർ: ഇന്നത്തെ സമൂഹം നേരിടുന്ന വലിയ ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം മുഖ്യ കാരണം ഇന്നത്തെ ഭക്ഷണം ആണ്. ആരോഗ്യമുള്ള സമൂഹത്തിനു മാത്രമേ രാഷ്‌ട്ര നിർമാണത്തിൽ മുഖ്യ പങ്കാളിത്തം വഹിക്കാൻ പറ്റൂ. ജൈവ-ഹരിത വിപ്ലവങ്ങൾ ഭാരതത്തിന്റെ ഓരോ ഗ്രാമങ്ങളിലും നടന്നാൽ മാത്രമേ വിഷമ രഹിത കുടുംബങ്ങൾ ഇവിടെ ഉണ്ടാകൂ.  അതിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പിനാണ് വിഷ രഹിത ഉഴവൂർ എന്ന ആശയത്തിലൂടെ ഉഴവൂർ KCYL വിഭാവനം ചെയ്യുന്നത്. ജൈവ-ഹരിത കൃഷിക്ക് ആവശ്യമായ വിത്തുകൾ ഉഴവൂർ പഞ്ചായത്തിന്റെ പിന്തുണയോടെ 1500-ഓളം ഭവനങ്ങളിൽ എത്തിച്ച് വിഷ രഹിത പച്ചക്കറികൾ വിളിയിച്ചെടുക്കുക  എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഉഴവൂരിലെ യുവജനങ്ങൾ മാതൃകയായത്.  2019 ജൂലൈ 7-ന്  രണ്ടാമത്തെ വി. കുർബാനക്ക് ശേഷം ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി: ഷേർളി രാജു മുൻ ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് പ്രെസിഡ്രന്റ് ശ്രീ. അനൂപ് കരമ്യാലിൽ-ന് നൽകിക്കൊണ്ട് പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം *എന്റെ പച്ചക്കറിതോട്ടം എന്ന ഉഴവൂർ ഇടവകയിലെ 30 വയസ്സിനു താഴെയുള്ള 5 യുവകർഷകരെ കണ്ടെത്തുന്നതിനുള്ള പരിപാടിക്കും തുടക്കം കുറിച്ചിരിക്കുയാണ് ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ്. ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. ഗ്രേയിസൺ വേങ്ങക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, ലവിൻ പോതെമാക്കിൽ, സീന സാബു, ആഷ്‌ലി കല്ലട, സജോ വേലിക്കെട്ടേൽ, sr. സാങ്റ്റ svm എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
         എന്ന്,
അനശ്വൽ ലൂയിസ് 

Latest

Copyrights@2016.