india

അടുക്കളത്തോട്ടം നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-07-09 10:23:20pmm

അടുക്കളത്തോട്ടം നിര്‍മ്മാണ
പരിശീലനം സംഘടിപ്പിച്ചു
കോട്ടയം:  ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് അടുക്കളത്തോട്ടം നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. ശാസ്ത്രീയ അടുക്കളത്തോട്ട കൃഷി രീതിയും ജൈവവള പ്രയോഗവും ഉള്‍ച്ചേര്‍ത്തുകൊണ്ട് സംഘടിപ്പിച്ച പരിശീലനത്തിന് അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് മാത്യു എബ്രഹാം നേതൃത്വം നല്‍കി. അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാക്കിയ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ 50തോളം പേര്‍ക്കാണ്് പരിശീലനം സംഘടിപ്പിച്ചത്. നിരണം, പെരിങ്ങറ, കണ്ണങ്കര, ചാരമംഗലം, രാമങ്കരി, വെളിയനാട്, നെടുമ്പ്രം തുടങ്ങിയ പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ പരിശീലനം സംഘടിപ്പിക്കും. കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ ജിമില്‍ തോമസ്, ടിനി നൈനാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.