america

കെന്റ് ക്‌നാനായ മിഷനില്‍ അഭി.കുര്യന്‍ വയലുങ്കല്‍ പിതാവിന് സ്വീകരണവും വി.ജോണ്‍ പോള്‍ 2-ാംമന്റെ പ്രഥമ തിരുനാളും ഭക്തിസാന്ദ്രമായി.

Tiju Kannampally  ,  2019-06-25 12:11:30amm

കെന്റ് ക്‌നാനായ മിഷനിലെ അംഗങ്ങള്‍ ഏറെ പ്രാത്ഥനാപൂര്‍വ്വവും ആകാംഷാ പൂര്‍വ്വവും കാത്തിരുന്ന ആദ്യത്തെ തിരുനാള്‍ ജൂണ്‍ 23 ന് ഔര്‍ ലേഡി ഓഫ് ജില്ലിംഗ്ഹാം പളളിയില്‍ ആഘോഷിച്ചു. നാട്ടിലെ ഇടവക ദൈവാലയത്തില്‍ തിരുനാളിന് പങ്കെടുക്കുന്ന ആവേശത്തിലും സന്തോഷത്തിലും മുഴുവന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിച്ച് പങ്കാളികളായ തിരുനാള്‍ ക്‌നാനായക്കാരുടെ ഒത്തൊരുമയും സാഹോദര്യബോധവും ഉച്ചത്തില്‍വിളിച്ചോതുന്നതായി. അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെ സാന്നിധ്യം തിരുനാളിന് കൂടുതല്‍ ഊര്‍ജ്ജമേകി. കൃത്യം മൂന്നു മണിക്ക് പാപ്പുവാ ന്യൂഗിനിയിലെ അപ്പസ്‌തോലിക് ന്യൂഷോയും ക്‌നാനായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന് പളളി അങ്കണത്തില്‍ വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി. കെന്റ് ലണ്ടന്‍ ചാപ്ലയന്‍സികളില്‍ നിന്നെത്തിയ നൂറുകണിക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഭക്തി സാന്ദ്രമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍, കെന്റ് ക്‌നാനായ ചാപ്ലയന്‍ റവ.ഫാ.ജോഷി കൂട്ടുങ്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ സന്ദേശത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയോടൊപ്പം ചെലവിട്ട അവസ്മരണീയമായ അനേകം സന്ദര്‍ഭങ്ങള്‍ അഭി.പിതാവ് വിശദീകരിച്ചത് ഏറെ ഹൃദ്യമായി. സൗത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം പ്രദക്ഷിണത്തിന് മാറ്റ് കൂട്ടി. സെന്റ് ജോണ്‍ പോള്‍ മിഷനിലെ പ്രഥമ തിരുനാള്‍ അവസ്മരണീയമാക്കിയ എല്ലാ ഇടവകാംഗങ്ങള്‍ക്കും പാപ്ലയന്‍ ഫാ.ജോഷി കൂട്ടുങ്കല്‍, ജനറല്‍ കണ്‍വീനര്‍ റ്റോമി പട്യാലില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റിമാരായ ആല്‍ബി കുടുംബക്കുഴിയില്‍, സിറിള്‍ പടപുരയ്ക്കല്‍, സിജു മഠത്തിപ്പറമ്പില്‍ മറ്റ് വിവിധ കമ്മിറ്റ്ി അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഭക്തിസാന്ദ്രമായി കെന്റ് ക്‌നാനായ മിഷനില്‍ അഭി.കുര്യന്‍ വയലുങ്കല്‍ പിതാവിവു സ്വീകരണവും വി.ജോണ്‍ പോള്‍ 2-ാംമന്റെ പ്രഥമ തിരുനാളും

Latest

Copyrights@2016.