europe

ഷൈമോളുടെ അകാല നിര്യാണത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ക്‌നാനായ അസോസിയേഷന്‍ ആദരാജ്ഞലി അര്‍പ്പിച്ചു.

Tiju Kannampally  ,  2019-06-24 02:32:15amm

 

യുകെയിലുള്ള മുഴുവൻ ക്നാനായ കുടുംബങ്ങളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട്  ഇതാ വീണ്ടും ഒരു കാറപകടം!
ബെൽഫാസ്റ്റ് . Northern Irelandൽ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ( വീണ പറമ്പിൽ ) ഷൈമോൾ നെൽസൺ ആണ് ബാലുമണി ക്റാങ്കിൽ ഇന്നലെ വൈകിട്ടു ആറു മണിയോടെ ഉണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്  . പരേത മാറിടം ഇടവക രാമച്ചനാട്ട് കുടുംബാംഗമാണ്. മെയ് മോൾ നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് (Leona Nelson 10 വയസ്സ്, Rhianna Nelson 8 വയസ്സ്  Ethan John Nelson7 വയസ്സ്). ബെൽഫാസ്റ്റിൽ ആൻട്രിം  മരിയ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് പരേത .ഇവരുടെ സുഹൃത്തായ ബിജു വിന്റേയും , മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിൻബറോ സിൽവർ ക്യാംപിനു കൊണ്ട് വിടുവാൻ പോയി തിരികെ വരവെയാണ് ഏവരെയും നടുക്കി കൊണ്ടുള്ള അപകടം നടന്നത് .ഇവർ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം . എതിരെ വന്ന മറ്റൊരു കാർ ഇവരുടെ കാറിൽ വന്നിടിക്കുക ആയിരുന്നു എന്നാണ്  പ്രാഥമിക വിവരം .സംഭവ സ്ഥലത്തു തന്നെ ഷൈമോൾക്കു മരണം സംഭവിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത് .മെയ് മോൾ വെൻറിലേറ്റർ ഇൽ ആണ്,അപകടനില തരണം ചെയ്തതായി ബന്ധുമിത്രാദികൾ.   ഷൈമോളുടെ  ഭർത്താവ് നെൽസണും , മെയ് മോളുടെ ഭർത്താവ് ബിജുവും നാട്ടിൽ അവധിക്കു പോയിരിക്കുകയാണ് , അപകട വിവരം അറിഞ്ഞു ഇരുവരും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് .ഷൈമോൾ  നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് . മരണ വിവരം അറിഞ്ഞു യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവരുടെ ബന്ധുക്കളും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് . ഷൈമോൾ  നെൽസൺ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുകെയിലുള്ള മുഴുവൻ ക്നാനായ സമൂഹത്തോടൊപ്പം  NIKKY കുടുംബാംഗങ്ങളും, കമ്മറ്റി മെമ്പേഴ്സും,  പങ്കുചേരുന്നു. ആശുപത്രിയിൽ കഴിയുന്ന മെയ്മോൾ ,വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബെൽഫാസ്റ്റ് . Northern Irelandൽ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന കരിപ്പാടം തടത്തിൽ( വീണ പറമ്പിൽ ) ഷൈമോൾ നെൽസൺ ആണ് ബാലുമണി ക്റാങ്കിൽ വൈകിട്ടു ആറു മണിയോടെ ഉണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്  . പരേത മാറിടം ഇടവക രാമച്ചനാട്ട് കുടുംബാംഗമാണ്. മെയ് മോൾ നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് (Leona Nelson 10 വയസ്സ്, Rhianna Nelson 8 വയസ്സ്  Ethan John Nelson7 വയസ്സ്). ബെൽഫാസ്റ്റിൽ ആൻട്രിം  മരിയ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് പരേത .ഇവരുടെ സുഹൃത്തായ ബിജു വിന്റേയും , മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിൻബറോ സിൽവർ ക്യാംപിനു കൊണ്ട് വിടുവാൻ പോയി തിരികെ വരവെയാണ് ഏവരെയും നടുക്കി കൊണ്ടുള്ള അപകടം നടന്നത് .ഇവർ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം . എതിരെ വന്ന മറ്റൊരു കാർ ഇവരുടെ കാറിൽ വന്നിടിക്കുക ആയിരുന്നു എന്നാണ്  പ്രാഥമിക വിവരം .സംഭവ സ്ഥലത്തു തന്നെ ഷൈമോൾക്കു മരണം സംഭവിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത് .മെയ് മോൾ വെൻറിലേറ്റർ ഇൽ ആണ്,അപകടനില തരണം ചെയ്തതായി ബന്ധുമിത്രാദികൾ.   ഷൈമോളുടെ  ഭർത്താവ് നെൽസണും , മെയ് മോളുടെ ഭർത്താവ് ബിജുവും നാട്ടിൽ അവധിക്കു പോയിരിക്കുകയാണ് , അപകട വിവരം അറിഞ്ഞു ഇരുവരും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് .ഷൈമോൾ  നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് . മരണ വിവരം അറിഞ്ഞു യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവരുടെ ബന്ധുക്കളും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് . ഷൈമോൾ  നെൽസൺ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുകെയിലുള്ള മുഴുവൻ ക്നാനായ സമൂഹത്തോടൊപ്പം  NIKKY കുടുംബാംഗങ്ങളും, കമ്മറ്റി മെമ്പേഴ്സും,  പങ്കുചേരുന്നു. ആശുപത്രിയിൽ കഴിയുന്ന മെയ്മോൾ ,വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 



Latest

Copyrights@2016.