america

ക്‌നാനായ യുവജനവേദി കണ്‍വന്‍ഷന്‍ ക്‌നാനയം 2019.

Tiju Kannampally  ,  2019-06-21 05:59:04amm വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹൊസെ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ യുവജനങ്ങളെ അണിനിരത്തികൊണ്ട് സാന്‍ഹൊസെയില്‍ വച്ചു നടക്കുന്ന ക്‌നാനായ യുവജന കണ്‍വന്‍ഷന്‍ ക്‌നാനയം 2019 തിരിതെളിയുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.
ജൂണ്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന യുവജന കണ്‍വെന്‍ഷന്‍ ക്‌നാനായ റീജിണല്‍ ഡയറക്ടര്‍ റവ.ഫാ.തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തും. സാക്രമെന്റോ മിഷന്‍ ഡയറക്ടര്‍ ഫാ.എബ്രഹം കളരിക്കല്‍,  സാന്‍ഹൊസെ സ്പിരിച്ചല്‍ ഡയറക്ടര്‍ വൈസ് പ്രസിഡന്റ് (RVP) രാജു ചെമ്മാച്ചേല്‍, KCCNC പ്രസിഡന്റ് ഷിബു പുതുശ്ശേരി, യുവജന വേദി പ്രസിഡന്റ് ജോണ്‍സണ്‍ പുതുശ്ശേരി എന്നിവര്‍ സംസാരിക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍, ഗ്രൂപ്പ് ഗെയിംസ്, സൈറ്റ സിയിംഗ്, സിറ്റി ടൂര്‍, ക്യാമ്പ് ഫയര്‍, ഡിബയിറ്റ്, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് അങ്ങനെ നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടികള്‍ക്ക് യുവജന ബോര്‍ഡ് മെമ്പേഴ്‌സ് ആയ ജോണ്‍സണ്‍ പുതുശേരി, അനീഷ് പുതുപറമ്പില്‍, ജോബിന്‍ കുന്നുശ്ശേരില്‍, ഗ്‌ളോറിമോള്‍(Glory) കറുത്തേടത്ത്, ജോണ്‍സണ്‍ പുതുപറമ്പില്‍, സാന്‍ഹോസെ യുവജന മെമ്പേഴ്‌സ്& പേരന്‍സ്, സ്റ്റീയറിംഗ് കമ്മറ്റി മെമ്പേര്‍സ് വിവിന്‍ ഓണശ്ശേരില്‍, വിന്‍സ് പുളിക്കല്‍, ജോബി തുരുത്തേകളത്തില്‍, സാജു കുപ്ലിക്കാട്ട്, യുവജനവേദി ഡയറക്ടര്‍ അബിലാഷ് മരവെട്ടികൂടത്തില്‍, പേരന്റ് കോര്‍ഡിനേറ്റേഴ്‌സ് കൊച്ചുമോന്‍ കൊക്കരവാല, നിഷി വെള്ളിയാന്‍, കുരിയന്‍ പുതുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Latest

Copyrights@2016.