america

ചിക്കാഗോ സെ.മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

Editor  ,  2019-06-20 09:14:10pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : ലോകമെമ്പാടും പിതൃദിനമായി ആചരിക്കുന്ന ജൂൺ 16 ഞായറാഴ്ച മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയിൽ ബഹുമാനപ്പെട്ട ഫാ.ജിബിൻ വെള്ളാർക്കാട്ടിൽ,
ഫാ. ഷിനോദ് ചൂരപ്പാടത്ത് എന്നിവർ കാർമ്മികരായിരുന്നു. പരിശുദ്ധ ത്രീത്വദിനാചരണത്തിൽ നടന്ന വിശുദ്ധ ബലിയിൽ ഫാ. ഷിനോദ് ചൂരപ്പാടത്ത് വചന സന്ദേശം നൽകി. കുടുംബങ്ങളിലെ തലവനും സംരക്ഷകരുമാകുന്ന ഇടവകയിലെ എല്ലാ പിതാക്കന്മാരെയും പരിശുദ്ധ കന്യാക മാതാവിന്റെ സംരക്ഷണ കവചമായി ധരിക്കുന്ന ഉത്തരിയം  സമ്മാനമായി നൽകി അനുഗ്രഹിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു.  വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പാചകം ചെയ്ത പായസവും ചടങ്ങിന്റെ സമാപനത്തിൽ ഏവർക്കും വിതരണം ചെയ്തു.



Latest

Copyrights@2016.