india

വായനദിനത്തിൽ പുസ്തക വിതരണം നടത്തി കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ്.

Tiju Kannampally  ,  2019-06-19 11:12:44pmm

 

വായനദിനത്തിൽ പുസ്തക വിതരണം നടത്തി കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ്
പുന്നത്തുറ: "വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും" (കുഞ്ഞുണ്ണി മാഷ് ). 
ഗ്രന്ഥശാല-സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19-ന് നടന്നുവരുന്ന വായനദിനം ഇനി ദേശീയതലത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ സെന്റ്.തോമസ് UP,HS, സ്കൂൾ ലൈബ്രറിയിലേയ്ക്ക് 500 ൽ പരം പുസ്തകങ്ങൾ സംഭാവന ചെയ്തു കൊണ്ട് വായനദിനാഘോഷങ്ങൾക്ക് തുടക്കമിട്ടു. വായനയുടെ മഹത്ത്വം വിദ്യാർത്ഥികളിൽ അറിവിലൂടെ സമ്പന്നരാക്കി സാമൂഹിക മുന്നേറ്റം ത്വരപ്പെടുത്തുകയാണ് കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ് ലക്ഷ്യമാക്കുന്നത്. ആദ്യ പുസ്തകവിതരണം കെ.സി.വൈ.എൽ യൂണിറ്റ് ചാപ്ള്യൻ ഫാ.സജി പുത്തൻപുരയ്ക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഐമിയ്ക്ക് നൽകി കൊണ്ട് വായനദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ഫ്രെഡി നന്ദികുന്നേൽ, ജോർജ്കുട്ടി കടിയംപള്ളിൽ, മാത്യു ചേലമല,മറ്റു യൂണിറ്റ് അംഗങ്ങൾ പരുപാടികൾക്ക് നേതൃത്വം നല്കി.

പുന്നത്തുറ: "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും" (കുഞ്ഞുണ്ണി മാഷ് ). ഗ്രന്ഥശാല-സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം ജൂണ്‍ 19-ന് നടന്നുവരുന്ന വായനദിനം ഇനി ദേശീയതലത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ സെന്റ്.തോമസ് UP,HS, സ്കൂൾ ലൈബ്രറിയിലേയ്ക്ക് 500 ൽ പരം പുസ്തകങ്ങൾ സംഭാവന ചെയ്തു കൊണ്ട് വായനദിനാഘോഷങ്ങൾക്ക് തുടക്കമിട്ടു. വായനയുടെ മഹത്ത്വം വിദ്യാർത്ഥികളിൽ അറിവിലൂടെ സമ്പന്നരാക്കി സാമൂഹിക മുന്നേറ്റം ത്വരപ്പെടുത്തുകയാണ് കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ് ലക്ഷ്യമാക്കുന്നത്. ആദ്യ പുസ്തകവിതരണം കെ.സി.വൈ.എൽ യൂണിറ്റ് ചാപ്ള്യൻ ഫാ.സജി പുത്തൻപുരയ്ക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഐമിയ്ക്ക് നൽകി കൊണ്ട് വായനദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ഫ്രെഡി നന്ദികുന്നേൽ, ജോർജ്കുട്ടി കടിയംപള്ളിൽ, മാത്യു ചേലമല,മറ്റു യൂണിറ്റ് അംഗങ്ങൾ പരുപാടികൾക്ക് നേതൃത്വം നല്കി.

 



Latest

Copyrights@2016.