india

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണം നടത്തി.

Tiju Kannampally  ,  2019-06-19 10:46:03pmm

 

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണം നടത്തി
രാജപുരം: രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾ വീൽചെയറിലിരുന്ന് പഠനം നടത്തുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളായ അജിത്ത് ഷാജിയും പ്രിയേഷ് പി യും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ത്രേസ്യാമ്മ ജോസഫ്, വാർഡ് മെമ്പർ ശ്രീ സൈമൺ മണ്ണൂർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് ജോസഫ് സ്വാഗതവും മലയാളം അധ്യാപകൻ ശ്രീ റിങ്കു ജോസ് നന്ദിയും പറഞ്ഞു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വായനാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾ വീൽചെയറിലിരുന്ന് പഠനം നടത്തുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളായ അജിത്ത് ഷാജിയും പ്രിയേഷ് പി യും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ത്രേസ്യാമ്മ ജോസഫ്, വാർഡ് മെമ്പർ ശ്രീ സൈമൺ മണ്ണൂർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതവും മലയാളം അധ്യാപകൻ ശ്രീ. റിങ്കു ജോസ് നന്ദിയും പറഞ്ഞു.

 



Latest

Copyrights@2016.