india

ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി

Tiju Kannampally  ,  2019-06-19 05:02:35amm

ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി
കോട്ടയം: ജീവനോപധി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി. ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ ന്യൂഡല്‍ഹിയുമായി സഹകരിച്ച് 30 കുടുംബങ്ങള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കിയത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു നിര്‍വ്വഹിച്ചു. ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ദുരന്തനിവാരണ യൂണിറ്റ് മേധാവി ഷെം റാംമായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ദുരന്തനിവാരണ യൂണിറ്റ് പ്രോജക്ട് മാനേജര്‍ ഗോഡ്‌വിന്‍ ജോസ് കള്ളാത്ത്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 30 കുടുംബങ്ങള്‍ക്കായി മൂന്ന് ലക്ഷത്തിതൊണ്ണൂറായിരം രൂപയുടെ ധന സഹായമാണ് ലഭ്യമാക്കിയത്.

Latest

Copyrights@2016.