india

മറ്റക്കര: മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ പള്ളിയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു.

Tiju Kannampally  ,  2019-06-18 04:22:08amm

മറ്റക്കര: മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നദിവ്യബലി മധ്യേയാണ്‌ അഭിവന്ദ്യ പിതാവ്‌ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തിരിതെളിച്ചത്‌. പുന്നത്തുറ പള്ളിയില്‍ നിന്ന്‌ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത ദീപശിഖ പള്ളയില്‍ എത്തിയപ്പോള്‍ വികാരി ഫാ. ഫിലിപ്പ്‌ കരിശ്ശേരിക്കല്‍ ഏറ്റുവാങ്ങി. ശതാബ്‌ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജേക്കബ്‌ വാണിയപുരയിടത്തിന്റെ നേതൃത്വത്തില്‍ 13 കൂടാരയോഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരാണ്‌ പള്ളിയിലേക്ക്‌ ദീപശിഖ പ്രയാണം നടത്തിയത്‌. പാരമ്പര്യ വേഷവിധാനങ്ങള്‍ അണിഞ്ഞും നൂറോളം ഇരുചക്രവാഹനങ്ങളും വിവിധ കലാരൂപങ്ങളും ദീപശിഖ പ്രയാണത്തിന്‌ കൊഴുപ്പേകി. ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കുമായി ശതാബ്‌ദി ലോഗോപതിച്ച പതാക, ശതാബ്‌ദി ഗാനം, പ്രാര്‍ത്ഥന, തിരി, ശതാബ്‌ദി സ്‌മാരക ഭവന നിര്‍മ്മാണത്തിനുള്ള കുടുക്ക എന്നിവ അടങ്ങിയ കിറ്റ്‌ എല്ലാ വാര്‍ഡ്‌ പ്രസിഡന്റുമാര്‍ക്കും വിതരണം നടത്തി. ഭവന നിര്‍മ്മാണ പദ്ധതിക്കുള്ള ആദ്യനിക്ഷേപം ഇടവകയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. തോമസ്‌ മാമ്പുഴയ്‌ക്കലില്‍ നിന്നും സ്വീകരിച്ചു. ആഘോഷങ്ങളുടെ വിവിധ പദ്ധതികള്‍ക്കായുള്ള ഫണ്ട്‌ സ്വരൂപണം ചാണ്ടി ചെരുവില്‍ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട്‌ അഭിവന്ദ്യ പിതാവ്‌ ഉദ്‌ഘാടനം ചെയ്‌തു. തദവസരത്തില്‍ `ശതാബ്‌ദി ലോഗോ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ബെറ്റി പൂവേലിയെ ആദരിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരണ ധ്യാനം, സാഹിത്യ മത്സരങ്ങള്‍, കലാകായിക മത്സരങ്ങള്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണം തുടങ്ങി ഒട്ടനവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നു.



Latest

Copyrights@2016.