india

Flash News | മീനച്ചിനാറിനു കുറുകെ നീന്തിയ ക്‌നാനായ വിദ്യാർഥി മുങ്ങി മരിച്ചു

Saju Kannampally  ,  2019-06-17 10:06:38pmm

കട്ടച്ചിറ : മീനച്ചിനാറിനു കുറുകെ നീന്തിയ വിദ്യാർഥി മുങ്ങി മരിച്ചു.
കട്ടച്ചിറ മുളൻച്ചിറക്കുന്നേൽ ടോമിയുടെ മകൻ ആൽബിൻ എം ടോമി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 ന് പുന്നത്തുറ കമ്പനി കടവ് പാലത്തിനു സമീപമായിരുന്നു സംഭവം.
സുഹൃത്തുകളുമായി ചേർന്ന് പാലത്തിനു സമീപം ചൂണ്ടയിടാനെത്തിയതായിരുന്നുആൽബിൻ. ഇതിനിടയിലാണ് ആൽബിൻ ആറ് നീന്തിയത്. ഒരു പ്രാവശ്യം അക്കരെ നീന്തി എത്തിയ ശേഷം വീണ്ടും മറുവശത്തേക്ക് തിരികെ നീന്തുന്നതിനിടയിൽ കുഴഞ്ഞ് മുങ്ങിത്താന്നു പോയ ആൽബിനെ സുഹ്യത്ത് എബിൻ ആറ്റിൽച്ചാടി വലിച്ച് കരയിൽ എത്തിക്കുകയായിരുന്നു. ഈ സമയം കൂടെ ഉണ്ടായ സുഹ്യത്ത് ശ്യാം നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെയും ,സുഹൃത്തുക്കളും ചേർന്ന് ഏറ്റൂമാനൂർ ഗവൺമെന്റ് ആശുപത്രിയിലും അവിടെ നിന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ് ടൂ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു ആൽബിൻ. 


മേരി ടോമിയാണ് മാതാവ്, സഹോദരൻ: അർജു ടോമി. സഹോദരി: അമല മേരി ടോമി സംസ്കാരം പിന്നീട്.



Latest

Copyrights@2016.