india

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് പിതൃദിനം ആഘോഷമാക്കി.

Tiju Kannampally  ,  2019-06-16 11:10:51pmm

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് പിതൃദിനം ആഘോഷമാക്കി
ഉഴവൂർ:മാതൃത്വത്തെ ഉയർത്തി കാണിക്കുന്ന ഈ ലോകത്തു പിതൃത്വത്തെയും അവരുടെ പോറ്റുനോവിനെയും നാം പലപ്പോഴും വിസ്മരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഒന്ന് ചിരിക്കാൻ പോലും മറന്നു പോകുന്ന അവർ നമുക്ക് ഗൗരവക്കാരും സ്നേഹമില്ലാത്തവരും ആകുന്നു. ഈ പിതൃദിനത്തിൽ പിതാക്കന്മാർക്കായി ഒരു ദിനം മാറ്റിവച്ചു മാതൃകയായി ഉഴവൂർ കെ. സി. വൈ.എൽ യൂണിറ്റ്. ഇടവകയിലെ എല്ലാ പിതാക്കന്മാരുടെയും പ്രതിനിധിയായി ഏറ്റവും കൂടുതൽ മക്കളുള്ള (9 മക്കളുടെ)പിതാവായ കുഴിപ്പിള്ളിൽ കുര്യൻ ഉലഹന്നാൻ അപ്പച്ചനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും ആണ് ഈ പിതൃദിനം ഉഴവൂർ കെ. സി. വൈ.എൽ അംഗങ്ങൾ ആഘോഷിച്ചത്. ഫാ.തോമസ് ആനിമൂട്ടിൽ, ഫാ.ഗ്രേയിസൺ വേങ്ങക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, ലവിൻ പോതെമാക്കിയിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ പിതാക്കന്മാർക്കും ഉഴവൂർ കെ.സി.വൈ.എൽ കുടുംബത്തിന്റെ ആശംസകൾ നേരുന്നു.
📝: അനശ്വൽ ലൂയിസ് 
(PRO ഉഴവൂർ KCYL)

അനശ്വൽ ലൂയിസ് 

(PRO ഉഴവൂർ KCYL).

Latest

Copyrights@2016.