india

മൂല്യവര്‍ദ്ധിത ഉല്പ്പന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ ലഭ്യമാക്കി.

Tiju Kannampally  ,  2019-06-15 05:34:31amm

മൂല്യവര്‍ദ്ധിത ഉല്പ്പന്ന
നിര്‍മ്മാണ ഉപകരണങ്ങള്‍ ലഭ്യമാക്കി
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂല്യവര്‍ദ്ധിത ഉല്പ്പന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ ലഭ്യമാക്കി. ആലപ്പുഴ ജില്ലയിലെ തിരുവംവണ്ടൂര്‍, കണ്ണങ്കര, ചാരമംഗലം എന്നിവിടങ്ങളിലായി  52 കുടുംബങ്ങള്‍ക്കാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. പലഹാര യൂണിറ്റുകള്‍, അച്ചാര്‍ യൂണിറ്റുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കുക്കിംഗ് ഓവന്‍, ചീനിച്ചട്ടി, ചരുവം, തവി, സ്റ്റീല്‍ ബൗളുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്പൂണുകള്‍, ഗ്യാസ് സ്റ്റൗ, തവ എന്നിവ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി എണ്ണായിരം രൂപയുടെ മൂല്യവര്‍ദ്ധിത ഉല്പ്പന്ന നിര്‍മ്മാണ ഉപകരണങ്ങളാണ്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ കിറ്റുവിതരണത്തിന് നേതൃത്വം നല്‍കി.

Latest

Copyrights@2016.