america

ഗ്രാജുവേഷന്‍ ഡേയും പേരന്റ്‌സ് ഡേയും സമുചിതമായി KCS ആഘോഷിച്ചു.

Tiju Kannampally  ,  2019-06-12 06:50:21amm റോയി ചേലമലയില്‍

 

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ത്തെ പേരന്റ്‌സ് ഡേയും ഗ്രാജുവേഷന്‍ ദിനവും സംയുക്തമായി  ജൂണ്‍ 2-ാം തീയതി  ഞായറാഴ്ച ക്‌നാനായ സെന്ററില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ സമ്മേളനം കെസി.സി.എന്‍.എ. വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍ ഉദ്ഘാടനം ചെയ്തു.
കെ.സി.എസ്. പ്രസിഡന്റ് ഷിബു ചെറയത്തില്‍ അദ്ധ്യക്ഷനായിരുന്നു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍, കെ.സി.എസ്. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്ത്, DRE മാരായ സജി പുത്രുക്കയില്‍, ടീനാ നെടുവാമ്പുഴ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ചിക്കാഗോ ക്‌നാനായ സമൂഹത്തില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത 50-ല്‍ പരം യുവജനങ്ങളെ വേദിയില്‍ ആദരിച്ചു. കെ.സി.എസ്. ട്രഷറര്‍ ജറിന്‍ പൂതക്കരി നേതൃത്വം നല്‍കി. തുടര്‍ന്ന് കെ.സി.എസ്. സെപ്റ്റംബര്‍ 13-ാം തീയതി നടത്തുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് നടത്തി. പൊതുസമ്മേളനത്തിനു മുമ്പായി വിവിധ തലമുറയിലെ പേരന്റിംഗിന്റെ വ്യത്യസ്തകളെക്കുറിച്ച്, കെ.സി.എസ്. എന്റര്‍ടയിന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ നേതൃത്വം നല്‍കിയ സംവാദം നടത്തുകയുണ്ടായി. വിജ്ഞാനപ്രദവും രസകരവുമായ ഈ സംവാദത്തില്‍ ഫാ.അബ്രഹാം മുത്തോലത്ത്, ജോണ്‍-ആന്‍സി കൂപ്ലിക്കാട്ട്, ജോസ് പുറക്കാട്ട്, ഗ്രേസി വാച്ചാച്ചിറ, സജി പുത്രുക്കയില്‍, ടീനാ നെടുവാമ്പുഴ, ജോണ്‍ എലക്കാട്ട് ജോയിസ്‌മോന്‍ പുത്തന്‍പുരയില്‍, തമ്പി വിരുത്തികുളങ്ങര, ഷിബു ഉലഹന്നാന്‍ കുളത്തികോട്ട് എന്നിവര്‍ പങ്കെടുത്തു.
ഫാ.തോമസ് മുളവനാല്‍, ബെന്നികളപ്പുര, സാജു കണ്ണമ്പള്ളി, എബി തെക്കേമ്യാലില്‍ എന്നിവര്‍ കാണികളെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുത്തു. 
കെ.സി.സി.എന്‍.എ. RVP അലക്‌സ് പായിക്കാട്ട്, KCCOFNA പ്രസിഡന്റ് ബീനാ ഇണ്ടിക്കുഴി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പില്‍ സ്വാഗതവും സെക്രട്ടറി റോയി ചേലമലയില്‍ എം.സി.ആയും പ്രവര്‍ത്തിച്ചു. കണക്ട് വിത്ത് കെസിഎസ് എന്ന ആപ്തവാക്യത്തിന് അനുയോജ്യമായി ഷിക്കാഗോയിലെ യുവജനങ്ങളേയും മാതാപിതാക്കളെയും സമുചിതമായി ആദരിച്ച ഈ പരിപാടികള്‍ വളരെ അവസരോചിതമായിരുന്നു എന്ന് പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു.

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ത്തെ പേരന്റ്‌സ് ഡേയും ഗ്രാജുവേഷന്‍ ദിനവും സംയുക്തമായി  ജൂണ്‍ 2-ാം തീയതി  ഞായറാഴ്ച ക്‌നാനായ സെന്ററില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ സമ്മേളനം കെസി.സി.എന്‍.എ. വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍ ഉദ്ഘാടനം ചെയ്തു.

കെ.സി.എസ്. പ്രസിഡന്റ് ഷിബു ചെറയത്തില്‍ അദ്ധ്യക്ഷനായിരുന്നു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍, കെ.സി.എസ്. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്ത്, DRE മാരായ സജി പുത്രുക്കയില്‍, ടീനാ നെടുവാമ്പുഴ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ചിക്കാഗോ ക്‌നാനായ സമൂഹത്തില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത 50-ല്‍ പരം യുവജനങ്ങളെ വേദിയില്‍ ആദരിച്ചു. കെ.സി.എസ്. ട്രഷറര്‍ ജറിന്‍ പൂതക്കരി നേതൃത്വം നല്‍കി. തുടര്‍ന്ന് കെ.സി.എസ്. സെപ്റ്റംബര്‍ 13-ാം തീയതി നടത്തുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് നടത്തി.

 

പൊതുസമ്മേളനത്തിനു മുമ്പായി വിവിധ തലമുറയിലെ പേരന്റിംഗിന്റെ വ്യത്യസ്തകളെക്കുറിച്ച്, കെ.സി.എസ്. എന്റര്‍ടയിന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ നേതൃത്വം നല്‍കിയ സംവാദം നടത്തുകയുണ്ടായി. വിജ്ഞാനപ്രദവും രസകരവുമായ ഈ സംവാദത്തില്‍ ഫാ.അബ്രഹാം മുത്തോലത്ത്, ജോണ്‍-ആന്‍സി കൂപ്ലിക്കാട്ട്, ജോസ് പുറക്കാട്ട്, ഗ്രേസി വാച്ചാച്ചിറ, സജി പുത്രുക്കയില്‍, ടീനാ നെടുവാമ്പുഴ, ജോണ്‍ എലക്കാട്ട് ജോയിസ്‌മോന്‍ പുത്തന്‍പുരയില്‍, തമ്പി വിരുത്തികുളങ്ങര, ഷിബു ഉലഹന്നാന്‍ കുളത്തികോട്ട് എന്നിവര്‍ പങ്കെടുത്തു.ഫാ.തോമസ് മുളവനാല്‍, ബെന്നികളപ്പുര, സാജു കണ്ണമ്പള്ളി, എബി തെക്കേമ്യാലില്‍ എന്നിവര്‍ കാണികളെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുത്തു. 

 

കെ.സി.സി.എന്‍.എ. RVP അലക്‌സ് പായിക്കാട്ട്, KCCOFNA പ്രസിഡന്റ് ബീനാ ഇണ്ടിക്കുഴി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പില്‍ സ്വാഗതവും സെക്രട്ടറി റോയി ചേലമലയില്‍ എം.സി.ആയും പ്രവര്‍ത്തിച്ചു. കണക്ട് വിത്ത് കെസിഎസ് എന്ന ആപ്തവാക്യത്തിന് അനുയോജ്യമായി ഷിക്കാഗോയിലെ യുവജനങ്ങളേയും മാതാപിതാക്കളെയും സമുചിതമായി ആദരിച്ച ഈ പരിപാടികള്‍ വളരെ അവസരോചിതമായിരുന്നു എന്ന് പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു.

 

 



Latest

Copyrights@2016.