india

സംഘ ശാക്തീകരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Tiju Kannampally  ,  2019-06-11 10:55:20pmm

സംഘ ശാക്തീകരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
സംഘ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘശാക്തീകരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയിലെ പിറവം ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പിറവം ഗ്രാമവികസന സമിതി പ്രസിഡന്റ് റവ. ഫാ. മാത്യു മണക്കാട്ട് നിര്‍വ്വഹിച്ചു. പിറവം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിന്‍സി രാജു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ലിസ്സി ചാക്കോ, സബ് കോര്‍ഡിനേറ്റര്‍ ലിജോ സാജു, സിബിആര്‍ അനിമേറ്റര്‍ ബീനാ ജോയി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘ ശാക്തീകരണം, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തപ്പെട്ടു. അനിമേറ്റര്‍ ഷീബ ജെയിംസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൃഷി ഭവനില്‍ നിന്നും പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കി. പിറവം ഗ്രാമത്തിലെ സ്വാശ്രയ സംഘാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest

Copyrights@2016.