india

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ - ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Tiju Kannampally  ,  2019-06-10 05:10:26amm

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ -
ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്   സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍  അതിരൂപത-ഫൊറോന-യൂണിറ്റ് ഭാരവാഹികള്‍ക്കായി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് ചൈതന്യയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.   സഭയോട് ചേര്‍ന്നു നിന്ന് ക്‌നാനായ സമുദായ പൈതൃകം അഭംഗുരം സംരക്ഷിക്കുവാന്‍ മാതാക്കള്‍ യത്‌നിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ക്‌നാനായ സമുദായത്തിന്റെ പൈതൃകങ്ങളും ആചാരങ്ങളും പരിപാലിക്കുന്നതില്‍ കഴിഞ്ഞ തലമുറയിലെ വനിതകള്‍ ചെയ്ത മഹത്തായ ദൗത്യനിര്‍വ്വഹണത്തെ മാതൃകയാക്കി കാലാനുസൃതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്ത എം.പി തോമസ് ചാഴികാടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.  സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 

Latest

Copyrights@2016.