india

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം- മികച്ച പ്രളയപുനരധിവാസ പ്രവര്‍ത്തന ഡോക്യുമെന്ററി പുരസ്‌ക്കാരം സമ്മാനിച്ചു

Tiju Kannampally  ,  2019-06-10 05:03:59amm

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം- 
മികച്ച പ്രളയപുനരധിവാസ പ്രവര്‍ത്തന ഡോക്യുമെന്ററി 
പുരസ്‌ക്കാരം സമ്മാനിച്ചു
കോട്ടയം : കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കേരളത്തിലെ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം ഇരിഞ്ഞാലക്കുട രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളില്‍ നിന്നും ലഭ്യമായ ഡോക്യുമെന്ററികള്‍ വിലയിരുത്തിയാണ് ഇരിഞ്ഞാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറത്തിനെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ എസ്.എ.എഫ്.ഐ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി  കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.  കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍  ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തറയില്‍, ഫാ. ജോളി ലൂക്കോസ്, ഫാ. ആല്‍ബര്‍ട്ട് തമ്പിദുരൈ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിസ്റ്റര്‍ ജെസ്സീന എസ്.ആര്‍.എ, ജോബി മാത്യു, ബെന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

Latest

Copyrights@2016.