india

കുമരകം അഗാപ്പെ ഡെ കെയര്‍ സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-06-10 04:54:07amm

കുമരകം അഗാപ്പെ ഡെ കെയര്‍ സെന്ററിലെ 
ഭിന്നശേഷിയുള്ള കുട്ടികളുടെ
പ്രവേശനോത്സവം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുമരകം അഗാപ്പെ ഡെകെയര്‍ സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുമരകം അഗാപ്പെ സെന്ററില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കുമരകം ഗ്രാമവികസന സമിതി പ്രസിഡന്റ് റവ. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി നിര്‍വ്വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് മെമ്പര്‍ ഉഷ സലി, അഗാപ്പെ ഡെ കെയര്‍ സെന്റര്‍ പി.റ്റി.എ പ്രസിഡന്റ് എം.സി മത്തായി, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ഷേര്‍ളി ജോസ്, ജീന അജി എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുമരകം പഞ്ചായത്തില്‍ നിന്നും കുട്ടികള്‍ക്കായി പഠനോപകരണങ്ങളും വൃഷതൈകളും ലഭ്യമാക്കി. കൂടാതെ കുമരകം കെ.സി.വൈ.എല്‍ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സമ്മാനങ്ങളും വിതരണം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. 

Latest

Copyrights@2016.