india

ഉഴവൂർ സെന്റ്.സ്റ്റീഫൻസ് ക്നാനായ ഫൊറോനാ പള്ളിയിൽ KCYLന്റെ നേതൃത്വത്തിൽ “വിദ്യാരംഭം" നടത്തി

Tiju Kannampally  ,  2019-06-09 10:07:13pmm

ഉഴവൂർ ദേവാലയത്തിൽ KCYLന്റെ നേതൃത്വത്തിൽ “വിദ്യാരംഭം" നടത്തി
ഉഴവൂർ : അറിവിന്റെ ആദ്യാക്ഷരങ്ങളുടെ വിദ്യാരംഭ കളരിയുമായി കെ.സി.വൈ. എൽ. ഉഴവൂർ യൂണിറ്റ്. ജ്ഞാനത്തിലും പ്രായത്തിലും വളർന്ന ക്രിസ്തുവിന്റെ കുഞ്ഞുമക്കൾക്കായി വിദ്യയുടെ ആദ്യ അക്ഷരങ്ങൾ അവിടുത്തെ അൾത്താര മുൻപിൽ എഴുതാനുള്ള അവസരം ഈ പന്തക്കുസ്ത തിരുന്നാൾ ദിനമായ ഇന്നലെ രാവിലെ രണ്ടാമത്തെ വി. കുർബ്ബാനയ്ക്ക് ശേഷം സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് വികാരി തോമസ് ആനിമൂട്ടിൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ആത്മാവിൽ അക്ഷരങ്ങളെ സ്വീകരിച്ച ഉഴവൂരിലെ പൊന്നോമനകൾക്കു അഭിനന്ദനങ്ങൾ. വിദ്യരംഭത്തിലൂടെ അറിവിന്റെ ആദ്യ പദങ്ങൾ എഴുതിയ കുട്ടികൾക്ക് കൊച്ചച്ചൻ ഗ്രേയിസൺ അച്ചൻ സമ്മാനങ്ങളും വിതരണം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സജോ വേലിക്കെട്ടേൽ, സ്റ്റീഫൻ വടയാർ, സീന സാബു, ആഷ്‌ലി കല്ലട എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Latest

Copyrights@2016.