obituarylive Broadcasting

ജര്‍മനി;കോട്ടയം മാഞ്ഞൂര്‍ സൗത്ത് മാക്കില്‍ സെലിന്‍

Tiju Kannampally  ,  2019-06-08 07:04:30amm

 

കോട്ടയം; മാഞ്ഞൂര്‍ സൗത്ത് മാക്കില്‍ പരേതനായ മാത്യുവിന്റെ മകള്‍ സെലിന്‍ (64) ജര്‍മനിയില്‍ നിര്യാതയായി. ജര്‍മന്‍ നഗരമായ കാള്‍സ് റൂഹൈക്കിന് അടുത്തായിരുന്നു താമസം. നേരത്തെ റൂര്‍ ഗെബീറ്റിലെ ഹേര്‍ണെ ബോഹും എന്നീ നഗരങ്ങളില്‍ താമസിച്ചിരുന്നു. ജര്‍മന്‍ കാരനായ ഊള്‍റിക് ഓട്ടന്‍ ബര്‍ഗിയാണ് ഭര്‍ത്താവ്. മക്കള്‍; സദീപ്, ഡിജു, ഷിനു സാറ. സെലിന്‍ ജര്‍മനിയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടു. സ്റ്റാഫ് നഴ്‌സായി സേവനം ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഇന്തോ-ജര്‍മന്‍ സംഘടനകളിലും, ജര്‍മന്‍ മലയാളി സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു സെലിന്‍. സമസ്‌കാരം പിന്നീട് ജര്‍മനിയില്‍.

കോട്ടയം മാഞ്ഞൂര്‍ സൗത്ത് മാക്കില്‍ പരേതനായ മാത്യുവിന്റെ മകള്‍ സെലിന്‍ (64) ജര്‍മനിയില്‍ നിര്യാതയായി. ജര്‍മന്‍ നഗരമായ കാള്‍സ് റൂഹൈക്കിന് അടുത്തായിരുന്നു താമസം. നേരത്തെ റൂര്‍ ഗെബീറ്റിലെ ഹേര്‍ണെ ബോഹും എന്നീ നഗരങ്ങളില്‍ താമസിച്ചിരുന്നു. ജര്‍മന്‍ കാരനായ ഊള്‍റിക് ഓട്ടന്‍ ബര്‍ഗിയാണ് ഭര്‍ത്താവ്. മക്കള്‍; സദീപ്, ഡിജു, ഷിനു സാറ. സെലിന്‍ ജര്‍മനിയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടു. സ്റ്റാഫ് നഴ്‌സായി സേവനം ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഇന്തോ-ജര്‍മന്‍ സംഘടനകളിലും, ജര്‍മന്‍ മലയാളി സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു സെലിന്‍. സംസ്‌കാരം പിന്നീട് ജര്‍മനിയില്‍.

 



Latest

Copyrights@2016.