india

കേരള സോഷ്യൽ സർവ്വീസ് ഫോറം- മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ട് പുരസ്‌ക്കാരം സമ്മാനിച്ചു

Tiju Kannampally  ,  2019-06-08 04:54:21amm

കേരള സോഷ്യൽ സർവ്വീസ് ഫോറം- 
മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ട് പുരസ്‌ക്കാരം സമ്മാനിച്ചു
കോട്ടയം : കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറം കേരളത്തിലെ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്കായി ഏർപ്പെടുത്തിയ മികച്ച വാർഷിക പ്രവർത്തന റിപ്പോർട്ടിനുള്ള പുരസ്‌ക്കാരം പീപ്പിൾസ് സർവ്വീസ് സൊസൈറ്റി പാലക്കാടിന് (പി.എസ്.എസ്.പി) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തിയാണ് പാലക്കാട് പീപ്പിൾസ് സർവ്വീസ് സൊസൈറ്റിയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററിൽ നടത്തപ്പെട്ട ചടങ്ങിൽ പി.എസ്.എസ്.പി ഡയറക്ടർ ഫാ. ജേക്കബ്ബ് മാവുങ്കൽ  കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് പിതാവിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.  കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ മാർ ജോസ് പൊരുന്നേടം, ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് തറയിൽ, ഫാ. ജോളി ലൂക്കോസ്, ഫാ. ആൽബർട്ട് തമ്പിദുരൈ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെസ്സീന എസ്.ആർ.എ, ജോബി മാത്യു, ബെൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

Latest

Copyrights@2016.