india

സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-06-08 04:29:55amm

സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഒക്‌സ്ഫാമുമായി സഹകരിച്ച്  പത്തനംതിട്ട ജില്ലയിലെ പെരിങ്ങറ ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ടവര്‍മ്മ സ്‌കൂളിലും ആലപ്പുഴ ജില്ലിയിലെ കിടങ്ങറ ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ഗവ. ഹൈസ്‌കൂളിലുമാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി വായു മലിനീകരണത്തെക്കുറിച്ച് കുട്ടികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു കൂടാതെ പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രശ്‌നോത്തരിയും വൃക്ഷതൈകളുടെ നടീലും നടത്തപ്പെട്ടു. പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓക്‌സ്ഫാം പ്രതിനിധികളായ ഷൈനി ലാലു, നേഹ വര്‍മ്മ റാണി, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.