gulf

ഖത്തര്‍ കെ.സി.വൈ.എല്‍ യിന്റെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി.

Tiju Kannampally  ,  2019-06-07 06:22:15amm

ഖത്തര്‍ കെ.സി.വൈ.എല്‍ യിന്റെ 2019-20 കാലഘട്ടത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കലാപരിപരിപാടികളും ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഫൗണ്ടർ മെമ്പർ ശ്രി. സൈമൺ ജേക്കബ് പതിയിൽ നിർവഹിച്ചു.ഐ സി സി ബോംബെ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ശ്രി സ്റ്റിജോ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് QKCA പ്രസിഡന്റ് ശ്രി ഹാർലി ലുക്ക് തോമസ്, ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ്‌,സൂരജ് തോമസ്,സ്മിതു ജോസ്,വിബിൻ തോമസ്,സിനി സ്വരൂൺ പ്രസംഗിച്ചു.പരിപാടികൾക്കു  ഭാരവാഹികളായ സ്റ്റിജോ സ്റ്റീഫൻ,ജോമിറ്റ് ജോസ്,ആൽബിൻ അലോഷ്യസ്,ജിതിൻ ടോം,ജോസ് ഷാജു എന്നിവർ നേത്രത്വം നൽകി.



Latest

Copyrights@2016.