america

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും പ്രകാശനം ചെയ്തു .

Editor  ,  2019-06-02 01:51:21pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ : പത്താം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും അഭിവന്ദ്യ മൂലക്കാട് പിതാവ് പ്രകാശനം ചെയ്തു. ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ അദ്ധ്യാൽമികവും ഭൗതികവുമായ വളർച്ചക്ക് തനതായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന സെന്റ് മേരീസ് ദേവാലയം 2010 ജൂലൈ മാസം 18 നാണ് കൂദാശ ചെയ്തത് . ദശവത്സരത്തിലേക്ക് പ്രവേശിക്കുന്ന ദേവാലയത്തിൽ ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ഒട്ടേറെ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

 



Latest

Copyrights@2016.