america

ചിക്കാഗോ സെ.മേരീസ് ഇടവകയുടെ പുതിയ വൈദിക മന്ദിരം വെഞ്ചിരിച്ചു.

Editor  ,  2019-06-01 06:31:20amm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ:മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങളേവരും. പള്ളിക്കടുത്ത് ഏകദേശം ഒരു മൈൽ ദൈർഘ്യത്തിൽ സ്ഥിതിചെയ്യുന്ന പുതിയതായി വാങ്ങിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം മെയ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. വെഞ്ചിരിപ്പ് കർമ്മങ്ങളിൽ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്, ഫാ. ബാബു മഠത്തിപ്പറമ്പിൽ. ,ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ഫാ. ജോനസ് ചെറുനിലത്, ബ്രദർ.അംങ്കിത് എന്നിവർ സന്നിഹിതരായിരുന്നു. നാലുലക്ഷം ഡോളർ മുതൽമുടക്കുള്ള ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ പിന്നിൽ പ്രാർത്ഥനപരമായും ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങൾ നൽകി വിജയിപ്പിച്ച ഏവരെയും ഇടവകയ്ക്ക് വേണ്ടി അഭിവന്ദ്യ പിതാവ് പ്രശംസാ ഫലകം നൽകി ആദരിച്ചു. ഇടവകയുടെ ഈ ഭവന സംരംഭത്തിന്റെ പൂർത്തികരണത്തിന് വേണ്ട നേതൃത്വം നൽകിയ കൈക്കാരന്മാരെയും ഫൈനാൻസ് കമ്മറ്റി , ബിൽഡിങ് സേർച്ചിംഗ് കമ്മറ്റി എന്നിവരോടും ഉള്ള കൃതജ്ഞതയും കടപ്പാടും വികാരി ഫാദർ തോമസ് മുളവനാലും, അസിസ്റ്റൻറ് വികാരി ഫാദർ ബിൻസ് ചേത്തലയിലും അറിയിച്ചു. തുടർന്ന് ഭവന വെഞ്ചിരിപ്പിനായിയെത്തിയ ഇടവകാഗംങ്ങളുമായി പിതാവ് നർമ്മ സല്ലാപത്തിൽ ഏർപ്പെടുകയും ജൂൺ അഞ്ചിന് നടക്കുന്ന ആഗോള പരിസ്ഥിതി ദിന ആഘോഷങ്ങളുടെ മുന്നോടിയായി പരിസ്ഥിതി സന്ദേശ നൽകിക്കൊണ്ട് ഭവന പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഇടവകയുടെ ദശവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജൈവകൃഷി പ്രോത്സാഹന പദ്ധതിയിൽ സന്തുഷ്ടനായ പിതാവ് ശ്രീ. മത്തച്ചൻ ചെമ്മാച്ചേലിന് പച്ചക്കറിതൈ നൽകി ഭവനങ്ങളിൽ വച്ചു നടത്തുവാൻ ഉദ്ദേശിക്കുന്ന കൃഷി മത്സര പദ്ധതി ഉദ്ഘാടനം ചെയ്തു. വെഞ്ചിരിപ്പ് ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കൈക്കാരന്മാരായ സാബു നടുവീട്ടിൽ, സണ്ണി മേലേടത്ത്, ജോമോൻ തെക്കേപ്പറമ്പിൽ, സിനി നെടുന്തുരുത്തിയിൽ, ക്രിസ്സ് കട്ടപ്പുറം, സിസ്റ്റർ സിൽവേരിയൂയ്, സി.ജെസിന, സി.ജോവാൻ എന്നിവർ വേണ്ട നേതൃത്വം നൽകി.



Latest

Copyrights@2016.