europe

പ്രവാസി ക്നാനായ കുടിയേറ്റവും,മാൾട്ട ക്നാനായ മക്കളെയും കുറിച്ച് മാർ.ജോസഫ് പണ്ടാരശ്ശേരി പിതാവ്.

Tiju Kannampally  ,  2019-05-29 12:08:55amm

പ്രവാസി ക്നാനായ കുടിയേറ്റവും, മാൾട്ട ക്നാനായ മക്കളെയും കുറിച്ച് മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവ്
ദക്ഷിണ മെസൊപ്പൊട്ടോമിയായില്‍ നിന്നും എ.ഡി. 345 ല്‍ കൊടുങ്ങല്ലൂരിലെത്തിയ ക്‌നാനായക്കാര്‍ കുടിയേറ്റ ജനതയായി തൊഴില്‍ പഠന സാധ്യതകളെ പ്രയോജനപ്പെടുത്തി സാഹസികമായി ഇന്നും യാത്ര ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഒരു സഭാകൂട്ടായ്‌മ എന്ന നിലയില്‍ കുടിയേറ്റം നടത്തിയിട്ടുള്ള ചരിത്രമാണ്‌ ക്‌നാനായക്കാര്‍ക്കുള്ളത്‌. സഭാത്മകമായി വളര്‍ന്നും, എത്തിച്ചേര്‍ന്ന ഇടങ്ങളിലെ സഭാസമൂഹങ്ങളുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നും. പൊതുസമൂഹത്തോടും സംസ്‌ക്കാരത്തോടും ഇണങ്ങിച്ചേര്‍ന്നും തങ്ങളുടെ സ്വത്വബോധവും തനിമയും സംരക്ഷിച്ചുകൊണ്ടുമാണ്‌ നാം വളര്‍ന്നിട്ടുള്ളത്‌. 1943 കാലഘട്ടങ്ങളില്‍ സംഘടിതമായി നാം നടത്തിയ കുടിയേറ്റം കൊടുങ്ങല്ലൂരിലേക്ക്‌ പൂര്‍വ്വികര്‍ നടത്തിയ യാത്രയുടെ മാതൃകയിലായിരുന്നു, സഭാത്മകമായിത്തന്നെ (മെത്രാനും, വൈദികരും അല്‌മായരും). അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെ അനുമതിയോടും ആശീര്‍വാദത്തോടും, പ്രൊഫ. വി. ജെ. ജോസഫ്‌ കണ്ടോത്തിന്റെയും വൈദികരുടെയും നേതൃത്വത്തിലും തിരഞ്ഞെടുക്കപ്പെട്ട 72 കുടുംബങ്ങളാണ്‌ ആദ്യമായി അന്ന്‌ മലബാറിലെത്തിയത്‌. തുടര്‍ന്ന്‌ 1970 കളില്‍ ഡല്‍ഹി, 1980 കളില്‍ ബോംബെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ക്‌നാനായക്കാര്‍ ജോലി തേടി എത്താന്‍ തുടങ്ങി. ഇന്ത്യക്കു വെളിയില്‍ 1970 ല്‍ അമേരിക്ക മിഡില്‍ ഈസ്റ്റ്‌, 1976 ല്‍ ഓസ്‌ട്രിയ, 1980 ല്‍ ജര്‍മ്മനി, 1985 ല്‍ സ്വിറ്റ്‌സര്‍ലന്റ്‌, 1993 ല്‍ ഇറ്റലി, 2000 ല്‍ ഇംഗ്ലണ്ട്‌, അയര്‍ലന്റ്‌, 2001 ല്‍ ഓഷ്യാന, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കും ക്‌നാനായ ജനത കുടിയേറ്റം നടത്തി.
ഇന്നിപ്പോള്‍ അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ 14 ക്‌നാനായ ഇടവകകളും എട്ട്‌ മിഷനുകളും വളരെ സജീവമായും സഭാത്മകവുമായി പ്രവര്‍ത്തിച്ചു വരുന്നു. ഇംഗ്ലണ്ടിലെ സീറോ മലബാര്‍ രൂപതയില്‍ മാഞ്ചെസ്റ്റര്‍ ഉള്‍പ്പെടെ 15 ക്‌നാനായ മിഷനുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ക്‌നാനായ വൈദികരെ അയയ്‌ക്കുന്ന മുറയ്‌ക്കും സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനനുസരിച്ചും മിഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനസജ്ജമാകും. കാനഡ മിസിസാഗാ സീറോ മലബാര്‍ രൂപതയില്‍ ഒരിടവകയും രണ്ട്‌ മിഷനുകളും ആരംഭിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയായിലെ മെല്‍ബെണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഒരു ക്‌നാനായ മിഷനാണുള്ളത്‌. അവിടെയുള്ള മറ്റു പല സ്ഥലങ്ങളിലും ക്‌നാനായ മിഷനുകള്‍ വേണമെന്ന ആഗ്രഹം അവിടുത്തെ കൂട്ടായ്‌മ ആവശ്യപ്പെട്ടതനുസരിച്ച്‌ അതിനുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്‌. മേല്‌പറഞ്ഞ പ്രദേശങ്ങളിലെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നാമെല്ലാം മനസ്സിലാക്കിയിട്ടുള്ളതാണ്‌.
പുതുതായി യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുന്നതും, അവിടങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനുമുള്ള വിസാ നടപടിക്രമങ്ങള്‍ക്ക്‌ ഇളവുകള്‍ അനുവദിക്കപ്പെടുന്നതും നമുക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇന്ന്‌ പല വിദേശ സര്‍വ്വകലാശാലകളും രാജ്യങ്ങളും ഉപരിപഠനത്തിന്‌ സ്‌കോളര്‍ഷിപ്പുകളും ലോണും വാഗ്‌ദാനം ചെയ്യുന്നതും ഉപയോഗപ്പെടുത്താവുന്നതാണ്‌. മാള്‍ട്ടാ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേക്ക്‌ ഈയടുത്ത കാലത്ത്‌ ക്‌നാനായക്കാര്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നു. മാള്‍ട്ടായിലുള്ള ക്‌നാനായക്കാരെ നേരില്‍ കാണുന്നതിനാണ്‌ ഞാന്‍ 2019 മെയ്‌ 1, 2, 3 തീയതികളില്‍ അവിടെയെത്തിയത്‌.
മാള്‍ട്ടാ, ലോകത്തിലെ പത്താമത്തെ ചെറിയ രാജ്യമാണ്‌. മാള്‍ട്ടാ, ഗോസോ, കൊമീനോ (Malta, Gozo, Comino) എന്നീ മൂന്നു ദ്വീപുകളുടെ സമുച്ചയമായ മാള്‍ട്ടാ, മദ്ധ്യധരണ്യാഴിയിലെ മധ്യഭാഗത്തുള്ള രാജ്യമാണ്‌. 93 കിലോമീറ്റര്‍ തെക്ക്‌ ഇറ്റലിയിലെ സിസിലിയും 28 കിലോമീറ്റര്‍ വടക്ക്‌ ആഫ്രിക്കയും സ്ഥിതി ചെയ്യുന്നു. 4,75,000 ഓളം ആളുകള്‍ 318 സ്‌ക്വയര്‍ കിലോ മീറ്റര്‍ ചുറ്റളവിലായി താമസിക്കുന്നു. മൂന്നു ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ മാള്‍ട്ടയാണ്‌ ഭരണ, സാംസ്‌കാരിക വാണിജ്യ കേന്ദ്രം. ഗ്രാമീണ മേഖലയായ ഗോസോയിലെ വരുമാനം മത്സ്യബന്ധനവും വിനോദസഞ്ചാരവും കൃഷിയുമാണ്‌. ഏറ്റവും ചെറിയ ദ്വീപാണ്‌ കൊമീനോ. വലേറ്റയാണ്‌ (Valletta) മാള്‍ട്ടയുടെ തലസ്ഥാനം. ഔദ്യോഗികമതം കത്തോലിക്കാ സഭയാണെങ്കിലും ഇപ്പോള്‍ അത്ര ശക്തമാണെന്നു പറയാന്‍ കഴിയില്ല. മാള്‍ട്ടീസ്‌ ഭാഷയോടൊപ്പം ഇംഗ്ലീഷും ഇറ്റാലിയനും സംസാരിക്കുന്നവരാണ്‌ അധികമാളുകളും. 2004 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരിക്കുന്നതുകൊണ്ട്‌ യൂറോയാണ്‌ നാണയം.
ശിലായുഗകാലഘട്ടം മുതലുള്ള ചരിത്രം മാള്‍ട്ടയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌. അറബികള്‍ 870 ല്‍ കീഴ്‌പ്പെടുത്തിയ ഈ രാജ്യം 1530 വരെ സിസിലിയോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ട രാജ്യമായിരുന്നു. 1798 ല്‍ നെപ്പോളിയന്‍, ഈജിപ്‌തിലേക്കുള്ള യാത്രാമദ്ധ്യേ ഈ രാജ്യം കീഴ്‌പ്പെടുത്തി. 1964 വരെയുള്ള ബ്രിട്ടീഷ്‌ ഭരണത്തിനൊടുവില്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം 1974 ല്‍ മാള്‍ട്ടാ സ്വതന്ത്രറിപ്പബ്ലിക്കായി.
അപ്പസ്‌തോല നടപടി പുസ്‌തകം 27, 28 അദ്ധ്യായങ്ങളില്‍ മാള്‍ട്ടയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. വി. പൗലോസ്‌ ശ്ലീഹായുടെ റോമിലേക്കുള്ള കപ്പല്‍യാത്രാമദ്ധ്യേ ഉണ്ടായ കപ്പലപകടത്തില്‍ അദ്ദേഹവും മറ്റു സഞ്ചാരികളും മാള്‍ട്ടാ ദ്വീപില്‍ മൂന്നു മാസം അഭയം തേടി. തദ്ദേശവാസികളെക്കുറിച്ച്‌ 28-ാം അദ്ധ്യായത്തില്‍ വി. പൗലോസ്‌ പറഞ്ഞിരിക്കുന്നത്‌ ഇന്നും അന്വര്‍ത്ഥമാണ്‌. അദ്ദേഹത്തോടും കൂടെയുണ്ടായിരുന്നവരോടും മാള്‍ട്ടയിലെ ജനങ്ങള്‍ `അസാധാരണ കാരുണ്യം’ കാണിച്ചു. ഹൃദയപൂര്‍വ്വം `സ്വാഗതം’ ചെയ്‌തു. അതിഥികളെ സ്വീകരിക്കുന്നതിലും ബഹുമാനിക്കുന്നതിലും സഹായിക്കുന്നതിലും ഉത്സാഹം കാട്ടി. അതിന്നും അവര്‍ തുടരുന്നുണ്ട്‌. ഏഷ്യയിലെയും ആഫ്രിക്കയിലെയും സെമിനാരി പരിശീലനത്തില്‍ സാമ്പത്തികമായി സഹായിക്കുന്നതില്‍ മാള്‍ട്ടയിലെ ജനങ്ങള്‍ മുന്‍പന്തിയിലായിരുന്നു. അവിടുത്തെ സാധാരണക്കാരായ ആളുകള്‍ ഞാനുള്‍പ്പെടെയുള്ളവരുടെ മേജര്‍ സെമിനാരി പരിശീലനത്തില്‍ സഹായിച്ചിട്ടുള്ളത്‌ നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു. ഹൃദയസ്‌പര്‍ശിയായ ഒരനുഭവം 1993 ലെ റോമിലെ എന്റെ പഠനകാലത്ത്‌ എനിക്കുണ്ടായത്‌ പങ്കുവയ്‌ക്കാം. മംഗലാപുരം സെന്റ്‌ ജോസഫ്‌സ്‌ മേജര്‍ സെമിനാരി പരിശീലന കാലത്ത്‌ എന്റെ പഠനത്തില്‍ സഹായിച്ച മൂന്നു മാള്‍ട്ടാക്കാരില്‍ ഒരാള്‍ ആ വര്‍ഷം ഡിസംബറില്‍ എന്നെ അങ്ങോട്ടേക്ക്‌ ക്ഷണിച്ചു. അവിടെയുള്ള ആളുകളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ, സഹായിക്കുന്ന രീതികളെക്കുറിച്ചോ വലിയ നിശ്ചയമില്ലാതിരുന്ന ഞാന്‍, മാള്‍ട്ടാ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ധനസ്ഥിതിയുള്ള മികച്ച വേഷം ധരിച്ച ഒരാളെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. എന്നാല്‍ എന്നെ സ്വീകരിക്കാനെത്തിയത്‌ ഏതാണ്ട്‌ 60-65 വയസ്‌ പ്രായം തോന്നിക്കുന്ന, അലസമായി വസ്‌ത്രധാരണം ചെയ്‌ത, തുന്നിച്ചേര്‍ത്ത ചെരുപ്പുകള്‍ ധരിച്ച, ഇംഗ്ലീഷ്‌ ഭാഷ വശമില്ലാതിരുന്ന ഒരു സാധുസ്‌ത്രീയാണ്‌. എനിക്കുവേണ്ടി ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ബുക്ക്‌ചെയ്‌തിരുന്നെങ്കിലും ഹോട്ടല്‍ ഗൈഡിനോട്‌ ഞാന്‍ സംസാരിച്ച്‌ അത്‌ ക്യാന്‍സല്‍ ചെയ്‌തു. ആ അമ്മയുടെ പരിമിതമായ താമസസ്ഥലത്തുതന്നെ താമസിക്കുന്നതാണ്‌ എനിക്കു താല്‍പര്യമെന്നറിയിച്ചു. മനസില്ലാമനസോടെ ആ മാന്യസ്‌ത്രീ എന്നെ വാടകക്കാറില്‍ സ്വന്തം ഭവനത്തിലേക്ക്‌ കൊണ്ടുപോയി. വളരെ ചെറിയ ഒരു അപ്പാര്‍ട്ടുമെന്റ്‌. രണ്ട്‌ ചെറിയ മുറികളും, ബാത്ത്‌റൂമുകളും റിപ്പയര്‍ ചെയ്യാതിരുന്നതിനാല്‍ പൊട്ടിയൊലിച്ചുകൊണ്ടിരുന്നു. ഞങ്ങളുടേതായ സ്‌നേഹഭാഷ സംസാരിച്ചുകൊണ്ട്‌ രണ്ടുദിവസം ആ അമ്മ തയ്യാറാക്കി നല്‍കിയ ഭക്ഷണം കഴിച്ച്‌ ഞാന്‍ റോമിലേക്ക്‌ തിരികെ പോന്നു. അവിവാഹിതയായ ആ സാധു സ്‌ത്രീ തനിക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ ദശാംശമുപയോഗിച്ചാണ്‌ എനിക്ക്‌ പണമയച്ചുകൊണ്ടിരുന്നത്‌. എന്റെ കൈവശം വന്നുചേരുന്ന പണം അത്യാവശ്യത്തിനുമാത്രം ചിലവഴിക്കാനുള്ളതാണെന്നും, അതിലുപരി അത്‌ പങ്കുവയ്‌ക്കാനുള്ളതാണെന്നും മാള്‍ട്ടയിലെ അനുഭവം എന്നെ പഠിപ്പിച്ചു. മാള്‍ട്ടാ എന്ന ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥം `തേന്‍’ എന്നാണ്‌. അതുകൊണ്ടാവാം തങ്ങള്‍ക്ക്‌ ഉള്ളത്‌ പങ്കുവച്ചുകൊണ്ട്‌ മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷവും മാധുര്യവും പകരാന്‍ അവര്‍ ശ്രമിക്കുന്നത്‌.
2015 മുതല്‍ ക്‌നാനായക്കാര്‍ മാള്‍ട്ടായിലെ പഠനത്തിനും ജോലിക്കുമായി എത്താന്‍ തുടങ്ങി. ഏതാണ്ട്‌ 1700 ഓളം സീറോ മലബാര്‍ അംഗങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ട്‌. റോമില്‍ നിന്നും മാസത്തിലൊരിക്കലും വിശേഷാവസരങ്ങളിലും വൈദികര്‍വന്ന്‌ സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കാറുണ്ട്‌. നഴ്‌സിംഗ്‌ രംഗത്ത്‌ ജോലിചെയ്യുന്നവരാണ്‌ ഒട്ടുമിക്ക മലയാളികളും. മറ്റ്‌ ട്രെയിഡുകളില്‍ ജോലിചെയ്യുന്നവരും ചുരുക്കമായിട്ടുണ്ട്‌. പഠനത്തിലും ജോലിയിലുമുള്ള ഏതാണ്ട്‌ 180 ഓളം ക്‌നാനായക്കാര്‍ മാള്‍ട്ടയിലുണ്ട്‌. തൊഴില്‍ പഠന സാധ്യതകള്‍ തീര്‍ത്തും അടഞ്ഞുപോയിട്ടില്ല. എങ്കിലും വ്യക്തമായ അറിവോടെ ശരിയായ വിസയോടുകൂടെ കബളിപ്പിക്കപ്പെടാതെ വന്നാല്‍ ഇനിയും സാധ്യതയുള്ള രാജ്യമാണ്‌ മാള്‍ട്ട. ഇപ്പോള്‍ സതീഷ്‌ കാക്കാടിയേല്‍ പ്രസിഡന്റും ജയിന്‍ വെണ്ടത്തുശ്ശേരില്‍ സെക്രട്ടറിയുമായി ക്‌നാനായ അസോസിയേഷന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രിന്‍സ്‌ കുളങ്ങരാത്ത്‌ പ്രസിഡന്റും, ജയിന്‍ മരങ്ങാട്ടില്‍ സെക്രട്ടറിയുമായി കെ.സി.വൈ.എല്‍ ടീം ഇവിടെ ആവേശത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്‌. മെയ്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിലാണ്‌ ഞാന്‍ മാള്‍ട്ടായിലെ ക്‌നാനായക്കാരെ കാണാനെത്തിയത്‌. ഒന്നാം തീയതി വൈകുന്നേരം വിമാനത്താവളത്തിലെത്തിയ എന്നെ സ്വീകരിക്കാന്‍ അനേകം പേരെത്തിയിരുന്നു. അവധിദിനമായ മെയ്‌ 1 ന്‌ ജോലിചെയ്‌താല്‍ ഇരട്ടി ശമ്പളം ലഭിക്കുന്നത്‌ നഷ്‌ടപ്പെടുത്തിക്കൊണ്ടാണ്‌ പലരും അവിടെയെത്തിയത്‌. പല ക്‌നാനായക്കാരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം മാള്‍ട്ടായിലെ സെമിനാരിയില്‍ രാത്രി പത്തുമണിക്കെത്തുമ്പോള്‍ റെക്‌ടര്‍ ഫാ. ആല്‍ബര്‍ട്ട്‌ എനിക്കുവേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. രണ്ടാംതീയതി അവിടെയുള്ള പട്ടണവും, പള്ളികളും മനു ചെന്നാക്കുഴി, ജെയിന്‍ മരങ്ങാട്ടില്‍ എന്നിവരൊത്ത്‌ കാണാന്‍ സമയം കണ്ടെത്തി. വൈകുന്നേരം ക്‌നാനായക്കാര്‍ക്കുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുകയും പൊതു മീറ്റിംഗിലും സ്‌നേഹവിരുന്നിലും പങ്കെടുത്ത്‌ വൈകിട്ട്‌ സെമിനാരിയില്‍ തന്നെ വിശ്രമിച്ചു. പിറ്റേദിവസം മാള്‍ട്ട അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ്‌ റവ. ഡോ. ചാള്‍സ്‌ ഷിക്യൂണായുമായി ഹ്രസ്വസംഭാഷണം നടത്തുകയും ഞങ്ങളുടെ സൗഹൃദം പുതുക്കുകയും ചെയ്‌തു. 2018 ഒക്‌ടോബറില്‍ റോമില്‍ നടന്ന സിനഡില്‍ ഞങ്ങള്‍ രണ്ടുപേരും ഒരോ ഗ്രൂപ്പില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. മധുരതരമായ ഒരനുഭവമാണ്‌ മാള്‍ട്ടാ സന്ദര്‍ശനത്തിലൂടെ എനിക്ക്‌ ലഭിച്ചത്‌.

Latest

Copyrights@2016.