gulf

Flash News | കാറപകടത്തിൽ ക്‌നാനായ യുവാവിന് ദാരുണ അന്ത്യം

Saju Kannampally  ,  2019-05-26 07:17:43amm

അറക്കപ്പറമ്പിൽ ബിനേഷ് മാത്യു വാഹനാപകടത്തിൽ നിര്യാതനായി

മടമ്പം: തൃശ്ശൂർ അമലനഗർ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ നെടുങ്ങോം സ്വദേശിയും, അലക്സ്നഗർ ഇടവകാംഗവുമായ അറക്കപ്പറമ്പിൽ ബിനേഷ് മാത്യു വാഹനാപകടത്തിൽ( 42 ) നിര്യാതനായി . തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ പുലർച്ചെ ആറു മണിക്കായിരുന്നു അപകടം .


കോട്ടയത്ത് ബിസിനസ് നടത്തുന്ന ബിനീഷ് കണ്ണൂരിൽനിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു . യാത്രക്കിടെ ക്ഷേത്രത്തിനു മുൻപിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ പിൻഭാഗത്തുനിന്നുവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു . കാറിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിക്കും ഇടിച്ച ലോറിക്കും ഇടയിൽപ്പെട്ട് കാർ പൂർണമായും തകർന്നു .ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി . മടമ്പം പടേട്ട് കുടുംബാഗം സുനിത മേരിയാണ് ബിനീഷിൻറെ ഭാര്യ . മക്കൾ - അഭയ് , ആൽവിൻ , ആഗ്നസ് . ബിനീഷിന്റെ മൃതദേഹം തൃശ്ശൂർ അമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .



Latest

Copyrights@2016.