india

മാതൃദിനാചരണവും സെമിനാറും സംഘടിപ്പിച്ചു

Tiju Kannampally  ,  2019-05-21 06:11:14amm

മാതൃദിനാചരണവും
സെമിനാറും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ നെടുംമ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ദിനാചരണവും സെമിനാറും സംഘടിപ്പിച്ചത്. ഒന്നാം വാര്‍ഡ് മെമ്പര്‍ റെയ്ച്ചല്‍ ബേബി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലാസ്സുകള്‍ക്ക് റിബു വര്‍ഗ്ഗീസ്, ഓക്‌സ്ഫാം പി.എച്ച്.പി അസിസ്റ്റന്‍ഡ് ഷൈനി ലാലു എന്നിവര്‍ നേതൃത്വം നല്‍കി. ഓക്‌സ്ഫാമുമായി സഹകരിച്ച് സംഘടിപ്പിച്ച ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ അവബോധ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത കുടകള്‍ വിതരണം ചെയ്തു. സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ നൂറ്റിയറുപതോളം മാതാക്കള്‍ പങ്കെടുത്തു. ഫീല്‍ഡ് സൂപ്പര്‍വൈസമാരായ ലീന സിബിച്ചന്‍, ജിമില്‍ തോമസ്, മറിയാമ്മ ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.