india

ക്‌നാനായ സ്റ്റാർസ് പ്രാഥമിക സെലക്ഷൻ ക്യാമ്പിന് തുടക്കമായി.

Tiju Kannampally  ,  2019-05-21 05:24:43amm

ക്‌നാനായ സ്റ്റാർസ് പ്രാഥമിക സെലക്ഷൻ ക്യാമ്പിന് തുടക്കമായി.
ക്‌നാനായ സ്റ്റാർസ് പദ്ധതിയിലെ പതിനൊന്നാമത്തെ ബാച്ചിലേക്കുള്ള പ്രാഥമിക സെലക്ഷൻ ക്യാമ്പുകൾക്ക് തുടക്കമായി. ആദ്യ സെലക്ഷൻ ക്യാമ്പ് മെയ് 17, 18 തീയതികളിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ടു. ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന പഠന പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന സമർത്ഥരായ അതിരൂപതാംഗങ്ങളായ കുട്ടികളുടെ ലിസ്റ്റ് അതത് ഇടവകകളിൽ നിന്നും ഇടവക വികാരിമാരുടെയും വേദപാഠ പ്രധാനധ്യാപകരുടെയും സഹകരണത്തോടെ മാർച്ച് മാസത്തിൽ ഇടവകതലത്തിൽ സ്വീകരിക്കുകയുണ്ടായി. ഇവരിൽ നിന്നും തെരഞ്ഞെടുപ്പ് നടത്തുന്നതിനായിട്ടാണ് വിവിധ ബാച്ചുകളായി തിരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 
മെയ് 17, 18 തീയതികളിലായി ഇടയ്ക്കാട്, ഉഴവൂർ, പിറവം, ചുങ്കം പടമുഖം, മലങ്കര ഫൊറോനകളിലെ കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏതെങ്കിലും കാരണവശാൽ അതത് ഫൊറോനകൾക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികൾക്കും മെയ് 24 ന് ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. മെയ് 24 ന് രാവിലെ 10 മണി മുതൽ 25 ന് വൈകുന്നേരം 4 മണി വരെ ചൈതന്യയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

Latest

Copyrights@2016.