india

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മാതൃസംഗമവും മെഗാക്വിസും (മെയ് 17) ചൈതന്യയില്‍

Tiju Kannampally  ,  2019-05-16 03:55:38amm

 

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
 മാതൃസംഗമവും മെഗാക്വിസും
ഇന്ന് (മെയ് 17) ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍  വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഇന്ന് (മെയ് 17) മാതൃസംഗമം സംഘടിപ്പിക്കുന്നു.  സഭാ-സമുദായ വിഷയത്തില്‍ ആയിരം വനിതകള്‍ പങ്കെടുക്കുന്ന മെഗാ ക്വിസും മാതൃദിനാവബോധ ക്ലാസ്സും, കലാപരിപാടികളും, മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മാതാക്കളെ ആദരിക്കും. മെയ് 17 ന് രാവിലെ  10 മണിമുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും.  വിസിറ്റേഷന്‍ സന്യാസിനി സമൂഹം അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുനിത എസ്.വി.എം മുഖ്യപ്രഭാഷണം നടത്തും. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. മെഗാക്വിസില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവര്‍ഡ് ഉള്‍പ്പെടെ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ വിതരണം ചെയ്യും. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരത്തിലധികം കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുക്കും

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍  വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് (മെയ് 17) മാതൃസംഗമം സംഘടിപ്പിക്കുന്നു.  സഭാ-സമുദായ വിഷയത്തില്‍ ആയിരം വനിതകള്‍ പങ്കെടുക്കുന്ന മെഗാ ക്വിസും മാതൃദിനാവബോധ ക്ലാസ്സും, കലാപരിപാടികളും, മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മാതാക്കളെ ആദരിക്കും. മെയ് 17 ന് രാവിലെ  10 മണിമുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും.  വിസിറ്റേഷന്‍ സന്യാസിനി സമൂഹം അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുനിത എസ്.വി.എം മുഖ്യപ്രഭാഷണം നടത്തും. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. മെഗാക്വിസില്‍ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവര്‍ഡ് ഉള്‍പ്പെടെ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ വിതരണം ചെയ്യും. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരത്തിലധികം കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുക്കും

 



Latest

Copyrights@2016.