india

ബാബു ചാഴികാടന്റെ 28-ാം ചരമവാര്‍ഷികം ആചരിച്ചു.

Tiju Kannampally  ,  2019-05-16 01:58:12amm

കോട്ടയം; ബാബു ചാഴികാടന്റെ 28-ാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ബാബു ചാഴികാടന്‍ അന്ത്യവിശ്രമം കൊളളുന്ന അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയിലെ കബറിടത്തില്‍ യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബാബു ചാഴികാടനോടുളള ആദര സൂചകമായി യൂത്ത്ഫ്രണ്ട് ഭാരവാഹികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ രക്തദാനം നടത്തി. വാര്യമുട്ടത്തുളള ബാബു ചാഴികാടന്‍ സ്മൃതി മണ്ഡപത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തോമസ് ചാഴികാടന്‍, ജോസ് ഇടവഴിക്കല്‍, സണ്ണി ചാത്തുകുളം, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, ജെയിസണ്‍ ജോസഫ്, സാബു പിടിയേക്കല്‍, ജെയിസണ്‍ ഞൊങ്ങിണി, സജി തടത്തില്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജോജി കുറിത്തിയാടന്‍, രാജന്‍ കുളങ്ങര, പ്രസാദ് ഉരുളികുന്നം, സ്‌കറിയാച്ചന്‍ മണ്ണൂര്‍,ജോഷി തെക്കെപ്പുറം, ഷിനു പാലത്തുങ്കല്‍, അനീഷ് കൊക്കര, കുര്യന്‍ വട്ടമല, ഷിജോ ഗോപാലന്‍, പ്രദീഷ് പട്ടിത്താനം, ബിനോ അയ്മനം, റെനിറ്റോ താന്നിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest

Copyrights@2016.