india

കൈപ്പുഴ മേഖല മാതൃദിനാഘോഷം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-05-15 06:46:19amm

കൈപ്പുഴ മേഖല മാതൃദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈപ്പുഴ മേഖലയില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. പാലത്തുരുത്ത് സെന്റ് തെരേസാസ് നേഴ്‌സറി സ്‌കൂളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി കുഞ്ഞുമോന്‍  നിര്‍വ്വഹിച്ചു.  കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രദര്‍ എബിന്‍ കുന്നപ്പിള്ളി, കോര്‍ഡിനേറ്റര്‍ ചിന്നമ്മ രാജന്‍, ഗ്രൂപ്പ് പ്രതിനിധി സിജിമോള്‍ ശശീന്ദ്രന്‍, അനിമേറ്റര്‍ മിനി സജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൈപ്പുഴ മേഖലയിലെ കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ പ്രായം കൂടിയ മാതാവായ മാന്നാനം ഗ്രാമത്തിലെ ചിന്നമ്മ ജോസഫിനെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ലൂസി ജോര്‍ജ്ജ് പൗവ്വത്തേല്‍ നേതൃത്വം നല്‍കി. ദിനാചരണത്തില്‍ പങ്കെടുത്ത മാതാക്കള്‍ക്കായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ നൂറ്റമ്പതോളം മാതാക്കള്‍ പങ്കെടുത്തു. കൈപ്പുഴ മേഖല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.