india

മത്സ്യകര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

Tiju Kannampally  ,  2019-05-15 06:38:20amm

മത്സ്യകര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കോട്ടയം: മത്സ്യകര്‍ഷകരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വെച്ചൂര്‍ അയ്യനാട്ട് കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ ജയശ്രീ നന്ദകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 11-ാം വാര്‍ഡ് മെമ്പര്‍ ലൈജു കുഞ്ഞുമോന്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, തോമസുകുട്ടി കെ. മാവേലില്‍, ജോയല്‍ ബെന്നി, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ 20 മത്സ്യ കര്‍ഷകര്‍ക്കായി കക്കായിറച്ചി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി. ചെരുവം, കുട്ട, തൊട്ടി, ബക്കറ്റ്, ബ്ലോവര്‍, കൊല്ലി, കൊല്ലി നെറ്റ്, പൈപ്പ്, പടുത, നൂല്, സ്റ്റൂള്‍, ഫില്‍ട്ടര്‍ നെറ്റ്, സോളാര്‍ റാന്തല്‍ വിളക്ക് എന്നിവയുള്‍പ്പെടെ 5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോട്ടുകളുടെ പുനരുദ്ധാരണം, മീന്‍വല ലഭ്യമാക്കല്‍, മത്സ്യശീതികരണ യൂണീറ്റുകളുടെ സ്ഥാപനം, ചീനവല ലഭ്യമാക്കല്‍, ബോട്ട് യന്ത്രങ്ങളുടെ വിതരണം തുടങ്ങിയവ നടപ്പിലാക്കും.

Latest

Copyrights@2016.