india

കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റ്‌ സമാപിച്ചു.

Tiju Kannampally  ,  2019-05-15 04:59:44amm

പുന്നത്തുറ: കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാതല ഷട്ടില്‍ ടൂര്‍ണമെന്റ്‌ പുന്നത്തുറ പഴയപള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ച്‌ സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍ അധ്യക്ഷത വഹിച്ച യോഗം, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. പുന്നത്തുറ പഴയപള്ളി വികാരി ഫാ. ജോസഫ്‌ കീഴങ്ങാട്ട്‌, കെ.സി.വൈ.എല്‍. അതിരൂപതാ ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ സ്റ്റെഫി കപ്ലങ്ങാട്ട്‌, കെ.സി.വൈ.എല്‍. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌ ബിനു ബേബി, യൂണിറ്റ്‌ പ്രസിഡന്റ്‌ ഫ്രെഡി നന്ദികുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി അമ്പതില്‍പരം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള പുരുഷ വിഭാഗം പുരുഷ ഡബിള്‍സ്‌ മത്സരത്തില്‍ അഖില്‍, ആല്‍ബിന്‍ സഖ്യം മടമ്പം ഒന്നാംസ്ഥാനവും ഇരവിമംഗലം യൂണിറ്റിലെ അനൂപ്‌, സിറിള്‍ സഖ്യം രണ്ടാംസ്ഥാനവും കിടങ്ങൂര്‍ യൂണിറ്റിലെ അലക്‌സ്‌, റ്റിജോ സഖ്യം മൂന്നാംസ്ഥാനവും കല്ലറ പുത്തന്‍പള്ളി യൂണിറ്റിലെ കെവിന്‍, അഭിലാഷ്‌ സഖ്യം നാലാംസ്ഥാനവും കരസ്ഥമാക്കി. മാര്‍ എബ്രഹാം വിരുത്തകുളങ്ങര മെമ്മോറിയല്‍ പുരുഷ സിംഗിള്‍സ്‌ മത്സരത്തില്‍ കിടങ്ങൂര്‍ യൂണിറ്റിലെ അലക്‌സ്‌, ഫൈനലില്‍ ഇരവിമംഗലം യൂണിറ്റിലെ അനൂപ്‌ സൈമണിനെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തിന്‌ അര്‍ഹനായി. മടമ്പം യൂണിറ്റിലെ അഖില്‍, ആല്‍ബിന്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തിലെ മാര്‍ തോമസ്‌ തെന്നാട്ട്‌ മെമ്മോറിയല്‍ ഡബിള്‍സ്‌ മത്സരത്തില്‍ മടമ്പത്തിന്റെ ജിസ്‌ന, ജയ്‌മി സഖ്യം ഫൈനലില്‍ ഞീഴൂര്‍ യൂണിറ്റിലെ അനു, സോണ സഖ്യത്തെ പരാജയപ്പെടുത്തി വിജയികളായി. മോനിപ്പള്ളിയുടെ മെറീന വിജയന്‍, സ്റ്റെമി സ്റ്റീഫന്‍ സഖ്യം മൂന്നാംസ്ഥാനവും മോനിപ്പള്ളിയുടെ സ്‌നേഹ സാബു, ജാസ്‌മിന്‍ ഷൈബു സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. മോണ്‍. ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ വനിതാ വിഭാഗം സിംഗിള്‍സ്‌ മത്സരത്തില്‍ ജിസ്‌ന (മടമ്പം), ജയ്‌മി (മടമ്പം)യെ ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുത്തി. നീന ബിനോയ്‌ കരിങ്കുന്നം മൂന്നാംസ്ഥാനം കരസ്ഥമാക്കി. കെ.സി.വൈ.എല്‍. അതിരൂപത ഡയറക്‌ടര്‍ ഷെല്ലി ആലപ്പാട്ട്‌, സെക്രട്ടറി ജോമി കൈപ്പാറേട്ട്‌, ട്രഷറര്‍ ജോണീസ്‌ പി സ്റ്റീഫന്‍, കിടങ്ങൂര്‍ ഫൊറോന, പുന്നത്തുറ യൂണിറ്റ്‌ ഭാരവാഹികള്‍ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കി.



Latest

Copyrights@2016.