india

കെ.സി.വൈ.എല്‍.സുവര്‍ണ്ണജൂബിലി;അതിരൂപതാതല വോളിബോള്‍ മത്സരത്തില്‍ കരിങ്കുന്നം ടീം ജേതാക്കള്‍

Tiju Kannampally  ,  2019-05-15 04:01:05amm

ചുങ്കം: കെ.സി.വൈ.എല്‍. അതിരൂപതാ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാതല വോളിബോള്‍ മത്സരം ചുങ്കം ഫൊറോനാപ്പള്ളിയില്‍ നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ വോളിബോള്‍ പ്ലെയര്‍ ടോം ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ടൂര്‍ണമെന്റില്‍ കരിങ്കുന്നം, ചുങ്കം, രാജപുരം, കൂടല്ലൂര്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫൊറൊന വികാരി ഫാ. ജോര്‍ജ്‌ പുതുപ്പറമ്പില്‍, അതിരൂപതാ ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ജോമി കൈപ്പാറേട്ട്‌, സ്റ്റെഫി കപ്ലങ്ങാട്ട്‌, ജോണിസ്‌ പി സ്റ്റീഫന്‍, ഷെല്ലി ആലപ്പാട്ട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

മത്സരത്തില്‍ കരിങ്കുന്നം ടീം ജേതാക്കള്‍

 

 



Latest

Copyrights@2016.