india

KCC ഉഴവൂർ ഫൊ.ചാപ്ലെയിൻ ഫാ. ജേക്കബ് വാലേൽന് യാത്രയയപ്പ് നൽകി.

Tiju Kannampally  ,  2019-05-15 03:37:49amm

 

KCC ഉഴവൂർ ഫൊ. ചാപ്ലെയിൻ ഫാ. വാലേൽ ന് യാത്രയയപ്പ് നൽകി.
പുതുവേലി.: KCC ഉഴവൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫൊറോന ചാപ്ലെയിൻ ഫാ. ജേക്കബ് വാലേൽ ന് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 
കഴിഞ്ഞ രണ്ടര വർഷക്കാലം പുതിയ ഭരണ സമിതിക്കൊപ്പം വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ KCC ഫൊറോന സമിതിക്ക് ശക്തമായ പ്രോത്സാഹനമായി നിലകൊണ്ട വാലേൽ ബഹു. ജേക്കബ് അച്ചന് KCC കോട്ടയം അതിരൂപതാ AKCC പ്രതിനിധി ജോസ് തൊട്ടിയിൽ മെമന്റോ നൽകി ആദരിച്ചു.
ഫൊറോന പ്രസിഡന്റ് സ്റ്റീഫൻ ചെട്ടിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേൽ, Prof. K. A. അബ്രാഹം, ജിൻസൺ ജേക്കബ്, സണ്ണി വെട്ടുകല്ലേൽ എന്നിവർ പ്രസംഗിച്ചു.
ഫാ. ജേക്കബ് വാലേൽ മറുപടി പ്രസംഗം നടത്തി. തന്റെ അജപാലന ശുശ്രൂഷയിൽ ഉഴവൂർ ഫൊറോനയിലെ മോനിപ്പള്ളി, അരീക്കര, ഉഴവൂർ, പുതുവേലി എന്നീ പള്ളികളിലായി 15 വർഷം സേവനമനുഷ്ഠിക്കാൻ സാധിച്ചതിനാൽ ഉഴവൂർ ഫൊറോനയിൽ ധാരാളം വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, അത് തനിക്ക് വളരെ സഹായകരമായിരുന്നെന്നും അച്ചൻ അനുസ്മരിച്ചു. താൻ വിശ്രമ ജീവിതത്തിലേയ്ക്ക് കാരിത്താസിലെ വിയാനി ഹോമിലേയ്ക്ക് ആണ് പോകുന്നതെന്നും എല്ലാവരുടേയും പ്രാർത്ഥനകളും, ഒഴിവ് സമയങ്ങളിൽ സാമിപ്യവും അച്ചൻ അഭ്യർത്ഥിച്ചു. 
2018ലെ KCC യുടെ മികച്ച രണ്ടാമത്തെ ഫൊറോനയായി തെരഞ്ഞെടുക്കപ്പെട്ടതും, 80-ാം വാർഷികാഘോഷ വേളയിൽ അതിന് പ്രത്യേകം സമ്മാനം ലഭിച്ചതും അച്ചന്റെ ചാപ്ലെയിൻസിക്കു കീഴിലായിരുന്നെന്ന് ജോസ് കുര്യൻ തൊട്ടിയിൽ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. 
സ്നേഹവിരുന്നോടെ യോഗം സമാപിച്ചു

പുതുവേലി.: KCC ഉഴവൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫൊറോന ചാപ്ലെയിൻ ഫാ. ജേക്കബ് വാലേൽ ന് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.  കഴിഞ്ഞ രണ്ടര വർഷക്കാലം പുതിയ ഭരണ സമിതിക്കൊപ്പം വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ KCC ഫൊറോന സമിതിക്ക് ശക്തമായ പ്രോത്സാഹനമായി നിലകൊണ്ട വാലേൽ ബഹു. ജേക്കബ് അച്ചന് KCC കോട്ടയം അതിരൂപതാ AKCC പ്രതിനിധി ജോസ് തൊട്ടിയിൽ മെമന്റോ നൽകി ആദരിച്ചു.

ഫൊറോന പ്രസിഡന്റ് സ്റ്റീഫൻ ചെട്ടിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേൽ, Prof. K. A. അബ്രാഹം, ജിൻസൺ ജേക്കബ്, സണ്ണി വെട്ടുകല്ലേൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജേക്കബ് വാലേൽ മറുപടി പ്രസംഗം നടത്തി. തന്റെ അജപാലന ശുശ്രൂഷയിൽ ഉഴവൂർ ഫൊറോനയിലെ മോനിപ്പള്ളി, അരീക്കര, ഉഴവൂർ, പുതുവേലി എന്നീ പള്ളികളിലായി 15 വർഷം സേവനമനുഷ്ഠിക്കാൻ സാധിച്ചതിനാൽ ഉഴവൂർ ഫൊറോനയിൽ ധാരാളം വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, അത് തനിക്ക് വളരെ സഹായകരമായിരുന്നെന്നും അച്ചൻ അനുസ്മരിച്ചു. താൻ വിശ്രമ ജീവിതത്തിലേയ്ക്ക് കാരിത്താസിലെ വിയാനി ഹോമിലേയ്ക്ക് ആണ് പോകുന്നതെന്നും എല്ലാവരുടേയും പ്രാർത്ഥനകളും, ഒഴിവ് സമയങ്ങളിൽ സാമിപ്യവും അച്ചൻ അഭ്യർത്ഥിച്ചു. 

2018ലെ KCC യുടെ മികച്ച രണ്ടാമത്തെ ഫൊറോനയായി തെരഞ്ഞെടുക്കപ്പെട്ടതും, 80-ാം വാർഷികാഘോഷ വേളയിൽ അതിന് പ്രത്യേകം സമ്മാനം ലഭിച്ചതും അച്ചന്റെ ചാപ്ലെയിൻസിക്കു കീഴിലായിരുന്നെന്ന് ജോസ് കുര്യൻ തൊട്ടിയിൽ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

 



Latest

Copyrights@2016.