america

KCAC & KCWFC സംയുക്തമായി ഈസ്റ്റർ & മദേഴ്സ് ഡേ ആഘോഷിച്ചു.

Tiju Kannampally  ,  2019-05-06 11:23:02pmm

KCAC & KCWFC സംയുക്തമായി ഈസ്റ്റർ & മദേഴ്സ്  ഡേ ആഘോഷിച്ചു.                                                       
       ടോറോണ്ടോ:- കാനഡ- ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് കാനഡയും, ക്‌നാനായ  വുമൺസ് ഫോറവും ചേർന്ന് ഈസ്റ്റർ & മദേഴ്സ്  ഡേ ആഘോഷിച്ചു. മിസ്സിസാഗ സീനിയേഴ്സ് സെൻററിൽ മെയ് നാലാം തീയതി  നടന്ന ചടങ്ങിൽ KCWFC  പ്രസിഡൻറ്  ശ്രീമതി ബിന്ദു രാജു ഇലയ്ക്കാട് അധ്യക്ഷത വഹിച്ചു. KCCNA  വൈസ് പ്രസിഡൻറ് ശ്രീ. സണ്ണി മുണ്ടപ്ലാക്കിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്‌നാനായ കാത്തലിക് ഡയറക്ടർ  ഫാ. പത്രോസ് ചമ്പക്കര ഈസ്റ്റർ സന്ദേശം നൽകി. KCAC ഭാരവാഹികളായ സിബിൽ നീരാറ്റ്പാറ, ജയ്സൺ കുടിയിരുപ്പിൽ, KCWFC വൈസ് പ്രസിഡൻറ് ലിജി സന്തോഷ് മേക്കര എന്നിവർ പ്രസംഗിച്ചു. ഒണ്ടാറിയോ പ്രൊവിൻസിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ക്നാനായ കത്തോലിക്കരുടെ ഈ കൂട്ടായ്മയിൽ വനിതകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ വൈവിധ്യങ്ങളാർന്ന  കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. KCWFC ഭാരവാഹികളായ  കവിത നീരാറ്റ്പാറ, പ്രീബ  കാറത്തനത്ത്, അനു നീറ്റുകാട്ട്, സിമി ലിൻസ് മരങ്ങാട്ടിൽ  എന്നിവർ കലാപരിപാടികൾക്ക്  നേതൃത്വം നിർവഹിച്ചു. ""ക്നാനായ സമുദായവും ആചാരാനുഷ്‌ഠാനങ്ങളും"" എന്ന വിഷയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരം ജനപങ്കാളിത്തം കൊണ്ടും അവതരണമികവുകൊണ്ടും  ശ്രദ്ധ ആകർഷിച്ചു. മാതൃദിനാഘോഷവും ഉത്ഥാനദിനാനുസ്മരണവും മികവാർന്ന കലാപരിപാടികൾകൊണ്ടും സമ്പന്നമാവുകയും ഫാ: ജോർജ് പാറയിൽ, ഫാദർ എബി എടത്തിൽ 
 എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുകയും ചെയ്‌തു. KCAC ഭാരവാഹികളായ റോയ് പുത്തൻകളം, ദീപു മലയിൽ, ഫിലിപ്പ് കൂറ്റ്ത്താംപറമ്പിൽ, ജയ്മോൻ കൈതകുഴിയിൽ, രാജീവ് വള്ളിതോട്ടത്തിൽ, ഷെല്ലി പുത്തൻപുരയിൽ, സിനു മുളയാനിക്കൽ,വിപിൻ ചാമകാലായിൽ, അലക്സ് മനയ്ക്ക്പറമ്പിൽ, KCYL പ്രസിഡൻറ്  സിറിൽ കവലകൽ എന്നിവർ സംയുക്തദിനാഘോഷങ്ങൾക്കു  നേതൃത്വം നൽകി.

Latest

Copyrights@2016.