oceana

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി

Tiju Kannampally  ,  2019-05-05 09:02:58amm

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി 
മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിനും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മെല്‍ബണ്‍ അതിരൂപതക്ക് വേണ്ടി സേവനം ചെയ്ത് നാട്ടിലേക്ക് മെയ് 3 ന് തിരിച്ചു പോയ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് മെല്‍ബണിലെ ക്‌നാനായ മക്കള്‍ ചേര്‍ന്ന് അതിഗംഭീരമായ യാത്രയയപ്പു നല്‍കി.
ഏപ്രില്‍ 28 ഞായറാഴ്ച സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് ആഗ്‌നസ് ചര്‍ച് ഹയത്തില്‍ വെച്ച് അദ്ദേഹത്തിന് യാത്രയയപ്പു നല്‍കുകയും നിരവധി വൈദികരും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു ഇടവകകളിലെ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മെല്‍ബണ്‍ രൂപതക്കും ക്‌നാനായ സമുദായത്തിനും ചെയ്ത ഒരുപാട് നല്ല കാര്യങ്ങള്‍ വേദിയില്‍ സംസാരിച്ച ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, മുന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍, കൈക്കാരന്‍ ഷിനു ജോണ്‍, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സോളമന്‍ പാലക്കാട്ട്, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിസ്സി കുന്നംപടവില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് സ്റ്റെബിന്‍ ഒക്കാട്ട്, മിഷന്‍ ലീഗ് ലീഡേഴ്സ് അലീന കുരിയന്‍, ആഞ്ചലോ ജോസ് എന്നിവര്‍ ഓര്‍മ്മിപ്പിച്ചു. സെന്റ് സ്റ്റീഫന്‍ ക്‌നാനായ പാരിഷ്, ന്യൂയോര്‍ക്ക് വികാരി ഫാ. ജോസ് തറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.  കൈക്കാരന്‍ ആന്റണി പ്ലാക്കൂട്ടത്തില്‍ നന്ദി അറിയിച്ചു. മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ സ്റ്റീഫനാച്ചന് യാത്രയയപ്പ് നല്‍കിയിരുന്നു.
2004 ല്‍ ആസ്ട്രേലിയയില്‍ സെന്റ് ആന്‍ഡ്രൂസ് ചര്‍ച് ക്ലാരിന്‍ഡായില്‍ സേവനം തുടങ്ങിയ അദ്ദേഹം പിന്നീട്  ഔര്‍ ലേഡി ചര്‍ച് മൈഡ്സ്റ്റണ്‍, ജീലോങ് , ഹീല്‍സ് വില്ലെ, സെന്റ് മാത്യൂസ് ചര്‍ച് ഫൗക്‌നര്‍, സെന്റ് പീറ്റേഴ്‌സ് ചര്‍ച് ക്ലയിറ്റണ്‍, സെന്റ് ആഗ്‌നസ് ചര്‍ച്, ഹയത് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തെ 2013 ല്‍ മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിന്‍ എന്ന അധിക ചുമതല നല്‍കി ഡെന്നിസ് ഹാര്‍ട്ട് പിതാവ് നിയമിച്ചു. പിന്നീടങ്ങോട്ടുള്ള സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. കൂടാരയോഗങ്ങളും ഭക്ത സംഘടനകളും സ്ഥാപിച്ചു മിഷനെ അതിശക്തമാക്കി. ഒരു ഇടവകയ്ക്ക് വേണ്ട എല്ലാ സംവിധാനാവും ഒരുക്കിയിട്ടാണ് അദ്ധേഹം 2016 ല്‍ ചാപ്ലിന്‍ സ്ഥാനം ഫാ.തോമസ് കുമ്പുക്കലിന് കൈമാറുന്നത്. മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്‍ ഉള്ളിടത്തോളം കാലം ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി ഓസ്ട്രേലിയയില്‍ എന്നും ഓര്‍മ്മിക്കപ്പെടും. മിഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തിരിച്ചുപോകല്‍ ഒരു തീരാനഷ്ടമാണ്. 
വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ നാമഥേയത്തിലുള്ള കുമരകം ഇടവകയിലേക്ക് നിയമിതനായ അദ്ദേഹത്തിന് യാത്രയയപ്പ് നല്കാന്‍ നിരവധി പേരാണ് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലും എത്തിയത്. ഒരിക്കല്‍ കൂടി അദ്ദേഹം  മെല്‍ബണ്‍ ക്‌നാനായ മക്കള്‍ക്ക് വേണ്ടി ചെയ്ത സ്തുത്യര്‍ഹമായ സേവനത്തിന് നന്ദിയറിയിക്കുകയും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.

Latest

Copyrights@2016.