europe

യുകെയിലെ മോനിപ്പള്ളി നിവാസികൾ ജൂൺ 22ന് വൂസ്റ്ററിലേയ്ക്ക്.

Tiju Kannampally  ,  2019-04-29 04:20:40amm

യുകെയിലെ മോനിപ്പള്ളി നിവാസികൾ ജൂൺ 22ന് വൂസ്റ്ററിലേയ്ക്ക്.
 യുകെയിൽ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ  കോട്ടയം ജില്ലയിലെ  മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും  ആൾക്കാർ  യുകെയിൽ ഒരുമിച്ച് കൂടുന്ന പതിമൂന്നാമത്  സംഗമം  ജൂൺ മാസം  22ന്  രാവിലെ പത്ത് മണിമുതൽ  വൈകുന്നേരം എഴ് മണിവരെ യുകെയിലെ മനോഹര നഗരങ്ങളിൽ ഒന്നായി അറിയപ്പെടുന്ന വൂസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ പത്ത് മണിയ്ക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി  വിവിധ. ഇൻഡോർ കായിക മൽസരങ്ങളും, ഫൺ ഗെയിമുകളായി  തുടക്കം കുറിയ്ക്കും. ഈ വർഷത്തെ സഗമത്തിന്റെ മറ്റൊരു പ്രത്യകത യുകെയിൽ ഗ്ലോബൽ മോനിപ്പള്ളി സംഗമമായി കൊണ്ടാടുകയാണ്.  സ്വദേശമായ മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി താമസിയ്ക്കുന്ന മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും താമസിയ്ക്കുന്നവരെ  പതിമൂന്നാമത് ഗ്ലോബൽ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് സ്വാഗതം ചെയുന്നു.   മുപ്പത് വർഷങ്ങളിലേറെയായി മോനിപ്പള്ളിയിൽ വടം വലി മത്സരം നടത്തുന്നതിലും ,ഒര് കാലത്ത് കേരളത്തിലെ വടം വലി ടീമുകളിലെ പടക്കുതിരകളായിരുന്ന  സെവൻ ആട്സ് കല്ലിടുക്കി ടീമിന്റെ ഓർമ്മകൾ പുതുക്കുന്നതിനുമായിട്ട് കഴിഞ്ഞ വർഷത്തേയ്ക്കാലും വാശിയേറിയ വടംവലി മത്സരം .കുന്നക്കാട്ട് മലയും ,മുതുകുളം മലയും, സെവൻ ആട്സ് കല്ലിടുക്കി ,സെൻട്രൽ മോനിപ്പള്ളി എന്നീ നാല്  ടീമുകളായി തിരിഞ്ഞ്  വൈകുന്നേരം നടത്തപ്പെടുന്നു. യുകെയിൽ ജോലി ചെയുന്ന മോനിപ്പള്ളി  നിവാസികളെ  വർഷത്തിൽ ഒരു പ്രാവശ്യം ഒരുമിച്ച് ചേർത്ത്  ഗ്യഹാതരമുണർത്തുന്ന ഓർമ്മകൾ പങ്കു വയ്ക്കുന്നതിനുമായി പതിമൂന്ന് വർഷം മുൻപ് തുടക്കം കുറിച്ച ഈ സംഗമം തുടങ്ങിയതിന് ശേഷം  പതിനഞ്ച് ലക്ഷത്തോളം രൂപ കേരളത്തിൽ ചാരിറ്റി ആയിട്ട് കൊടുത്ത് നിരവധി കുടുംബങ്ങളെ സഹായിക്കാനായിട്ട് സാധിച്ചു,. യുകെയിൽ മോനിപ്പള്ളി ഗ്രാമത്തിന്റെ സംഗമം  എത്ര വർഷം കഴിഞ്ഞാലും നിലനില്ക്കണമെന്ന് ആഗ്രഹത്തോടെ പ്രവർത്തിയ്ക്കുന്ന സംഗമത്തിലെ അംഗങ്ങളാണ്  ഓരോ വർഷവും വളരെ മെച്ചപ്പെട്ട രീതിയിൽ സംഗമം നടത്തി വിജയിപ്പിയ്ക്കുന്നത്. ഒരിക്കൽ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിയ്ക്കുന്ന മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും പതിമൂന്നാമത് യുകെ  ഗ്ലോബൽ പ്രവാസി സംഗമത്തിലേയ്ക്ക് സ്വഗതം ചെയുന്നു.

Latest

Copyrights@2016.