india

ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-04-13 04:33:31amm

ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ
നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: ബദല്‍ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖലയിലെ സംക്രാന്തി ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് ലിക്വിഡ്, ഫിനോയില്‍, ഹാര്‍പ്പിക്, സ്റ്റാര്‍ച്ച്, വിനാഗിരി, ഉജാല, സര്‍ഫ്, കുളിസോപ്പ്, അലക്കുസോപ്പ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിക്ക് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ നേതൃത്വം നല്‍കി. കുറഞ്ഞ ചിലവില്‍ ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം മിതവ്യയ ശീലത്തിന് പ്രോത്സാഹനം നല്‍കുന്നതിനുമായിട്ടാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. സംക്രാന്തി ഗ്രാമത്തിലെ സ്വാശ്രയസംഘാംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.   

Latest

Copyrights@2016.