india

വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

Tiju Kannampally  ,  2019-04-13 04:22:01amm

വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും
 ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
കൊച്ചി:  തിരുഹൃദയദാസ സന്യാസ സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഷെസ്സിന്റെയും ഏറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ശില്പശാല റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ പ്രോത്സാഹനങ്ങളും സ്വാധീനങ്ങളും വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സുപ്രധാനമാണെന്നും സ്‌നേഹനിധിയായ ഗുരുനാഥനെ വിദ്യാര്‍ത്ഥികള്‍ എന്നും അനുസ്മരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മെഡിസിറ്റി ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജീസണ്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആസ്റ്റര്‍ മെഡിസിറ്റി സി.ഇ.ഒ കമാന്‍ഡര്‍ ജല്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗവിഭാഗം മേധാവി ഡോ. രാജപ്പന്‍പിള്ള, ഷെസ്സ് സെക്രട്ടറി ഫാ. ബോബി ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ശിശുരോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഫാ.ബെന്നി ചേരിയില്‍, ആസ്റ്റര്‍ മെഡിസിറ്റി പി.ആര്‍.ഒ ലത്തീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കോട്ടയം അതിരൂപതയിലെ ഇരുപത്തിരണ്ട് എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത് അദ്ധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. 

Latest

Copyrights@2016.