europe

യുകെ യിലെ ക്നാനായ വനിതകൾ മാതൃദിനം ആഘോഷിച്ചു

Tiju Kannampally  ,  2019-04-12 05:34:04amm മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

 

യുകെ യിലെ ക്നാനായ വനിതകൾ മാതൃദിനം ആഘോഷിച്ചു
യു.കെ.ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഏപ്രിൽ 6 ന് മാതൃദിനം ആഘോഷപൂർവ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദർ  ജോബിൻ അർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. UKKCWF ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിന് മോളമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. മാതൃദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തി യെ പ്പറ്റി  ശ്രീമതി ടെസ്സി ബെന്നി തന്റെ അദ്ധ്യക്ഷ  പ്രസംഗ ത്തിൽ എടുത്തു പറഞ്ഞു.  തുടർന്ന്‌  കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും എല്ലാ അമ്മമാർക്കും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു
.
. രോഗത്തിലും മറ്റു ജീവിത പ്രതി സന്ധി കളിലും  തളരാതെ  അവയെ തരണം ചെയ്ത്,  ജയിച്ച് ഇന്ന് സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു വരുന്ന  മിലി തോമസിന്റെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി യും ദൈവം അനുവദിച്ചു നൽകിയിരിക്കുന്ന  സമയം വേണ്ട വിധം എങ്ങനെയാണു ഉപയോഗിക്കേണ്ട തെന്നും തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി മിലി vപറഞ്ഞതു എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു 
  തുടർന്ന് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും  ശ്രീമതി 
ആൻ തോമസ് നൽകിയ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു. 
  യുകെ യിലെ തിരക്ക് പിടിച്ച ദൈനംദിന ജീവിതത്തിൽ മനസ്സിനും ശരീരത്തിനും ശാന്തത  നൽകാൻ  യോഗയുടെ സാധ്യതകളെ കുറിച്ച് ശ്രീമാൻ  ജയ്മോൻ ലൂക്കോസ് നൽകിയ ക്ലാസ് സരസവും  മനോഹരവുമായിരുന്നു.
വിമൻസ് ഫോറം നടത്തിയ പ്രഥമ മാതൃദിനാഘോഷത്തിന് വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിച്ച സഹകരണം അത്യന്തം അനുമോദനം അർഹിക്കുന്നതായിരുന്നു.  വൈകിട്ട് അഞ്ചു മണിയോടെ  ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു .
  മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

യു.കെ.ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഏപ്രിൽ 6 ന് മാതൃദിനം ആഘോഷപൂർവ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദർ  ജോബിൻ അർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. UKKCWF ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിന് മോളമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. മാതൃദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി  ശ്രീമതി ടെസ്സി ബെന്നി തന്റെ അദ്ധ്യക്ഷ  പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തുടർന്ന്‌  കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും എല്ലാ അമ്മമാർക്കും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു

 

രോഗത്തിലും മറ്റു ജീവിത പ്രതിസന്ധികളിലും തളരാതെ അവയെതരണം ചെയ്ത്,  ജയിച്ച് ഇന്ന് സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു വരുന്ന  മിലി തോമസിന്റെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെപറ്റി യും ദൈവം അനുവദിച്ചു നൽകിയിരിക്കുന്ന  സമയം വേണ്ട വിധം എങ്ങനെയാണു ഉപയോഗിക്കേണ്ട തെന്നും തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി മിലി vപറഞ്ഞതു എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു. തുടർന്ന് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും  ശ്രീമതി ആൻ തോമസ് നൽകിയ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു. 

യുകെ യിലെ തിരക്ക് പിടിച്ച ദൈനംദിന ജീവിതത്തിൽ മനസ്സിനും ശരീരത്തിനും ശാന്തത  നൽകാൻ  യോഗയുടെ സാധ്യതകളെ കുറിച്ച് ശ്രീമാൻ  ജയ്മോൻ ലൂക്കോസ് നൽകിയ ക്ലാസ് സരസവും  മനോഹരവുമായിരുന്നു. വിമൻസ് ഫോറം നടത്തിയ പ്രഥമ മാതൃദിനാഘോഷത്തിന് വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിച്ച സഹകരണം അത്യന്തം അനുമോദനം അർഹിക്കുന്നതായിരുന്നു.  വൈകിട്ട് അഞ്ചു മണിയോടെ  ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു .

 

 

 



Latest

Copyrights@2016.