america

ചിക്കാഗോ സെന്റെ മേരീസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ വിശദ വിവരങ്ങൾ.

Editor  ,  2019-04-08 09:42:56pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

ചിക്കാഗോ:   ഏപ്രിൽ 14 ഓശാന ഞായറാഴ്ച: രാവിലെ 7.45 നും,10 മണിക്കും , വൈകിട്ട് 5.30 നും ഓശാന തിരുക്കർമ്മങ്ങളോടുകൂടി വിശുദ്ധ ബലി അർപ്പിക്കും. ഏപ്രിൽ 18 പെസഹാ വ്യാഴം: പെസഹാതിരുന്നാളിന്റെ കാലുകഴുകൽ ശുശ്രൂഷയും തുടർന്നുള്ള വിശുദ്ധ ബലിയർപ്പണവും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. ഏപ്രിൽ 19 ദുഃഖവെള്ളി: വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടർന്നുള്ള കുരിശിന്റെ വഴി തിരുക്കർമ്മങ്ങൾക്ക് മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിക്കും. സമാപനത്തിൽ മെൻസ് ആൻഡ് വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നേർച്ച കഞ്ഞി വിതരണവും ക്രമീകരിക്കും.

ഏപ്രിൽ 20 ദുഃഖ ശനി: വിശുദ്ധ കുർബാനയോടൊത്ത് മാമോദീസായുടെ വ്രത നവീകരണം, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചിരിപ്പ് കർമ്മങ്ങൾ രാവിലെ 10 മണിക്ക് നടത്തും. വൈകിട്ട് 7 മണിക്ക് ജാഗരണ പ്രാർത്ഥനയോടുകൂടി ഉയർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കും. ഏപ്രിൽ 21 ഉയർപ്പ് ഞായർ: വിശുദ്ധ കുർബാന രാവിലെ 10 മണിക്ക് നടത്തും. അന്ന് വൈകിട്ട് വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധവാരാചരണത്തെ വരവേൽക്കുവാൻ ആത്മീയമായി ഒരുങ്ങുന്ന വിശ്വാസികൾക്ക് ഇനി മുതൽ വിശുദ്ധ കുർബാനയ്ക്ക് ഒരു മണിക്കൂർ മുമ്പും, ഏപ്രിൽ 17 ദുഃഖ ബുധനാഴ്ച 4 മണിമുതലും കുമ്പസാരിക്കുവാനുഉള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. 
വിശുദ്ധവാര ദിവസങ്ങളിൽ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാദർ തോമസ് മുളവനാൽ, അസി. വികാരി ഫാദർ ബിൻസ് ചേത്തലയിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 



Latest

Copyrights@2016.