america

ചിക്കാഗോ സെ.മേരിസിൽ നോമ്പാചരണ വാർഷിക ധ്യാനം സമാപിച്ചു.

Editor  ,  2019-04-08 09:26:42pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

 

ചിക്കാഗോ സെ.മേരിസ് ക്നാനായ ഇടവകയിൽ പരിത്യാഗത്തിന്റെ പരിശുദ്ധിയോടെ ആരംഭിച്ച  നോമ്പുകാല ധ്യാനം ഏപ്രിൽ ഏഴ് ഞായറാഴ്ച വൈകിട്ട് സമാപിച്ചു.  മുതിർന്നവർക്കായി  നടന്ന  ത്രിദിന   ധ്യാനത്തിന് റവ.ഫാദർ റ്റോം രാകേഷിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം നടത്തി. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ നടന്ന ധ്യാനത്തിന് ബ്രദർ ജോസ് സക്കറിയയുടെ നേതൃത്തിലുള്ള Thy kingdom റിട്രീറ്റ് ടീം ധ്യാനചിന്തകൾ പകർന്നു.  രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സമാപിക്കതക്കവിധം ക്രമീകരിച്ച  ധ്യാനത്തിൽ ഏവർക്കും ഉച്ചഭക്ഷണവും   ക്രമീകരിച്ചിരുന്നു. ആത്മീയ ഉണർവേകാൻ ഒരുക്കിയ ഈ നോമ്പുകാല ധ്യാനത്തിൽ അനേകം പേർ പങ്കെടുത്തു. അമ്പതു നോമ്പാചരണം ക്രൈസ്തവന്റെ പരിണാമഘട്ടമാണ്. വർജ്ജൃതയുടെ വേദനയോടൊപ്പം ത്യാഗത്തിന്റെ അനുഭൂതിയും അനുഭവിക്കുന്ന മാറ്റത്തിൻറെ കാലം. 
ഉപവാസവും പ്രാർത്ഥനയും വ്രതമായി ഏറ്റെടുത്ത വിശ്വാസികൾക്ക് കുമ്പസാരത്തിനുള്ള അവസരവും ധ്യാനത്തിൽ ഒരുക്കിയിരുന്നു.
അടുക്കും ചിട്ടയോടെയും നടത്തപ്പെട്ട ധ്യാനത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചർച്ച പ്രയർ ഗ്രൂപ്പും, എക്സിക്യൂട്ടീവും അംഗങ്ങളും വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

 

 



Latest

Copyrights@2016.