america

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പളളിയുടെ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും, എസ്ര പ്രയര്‍ മീറ്റും നടത്തി.

Tiju Kannampally  ,  2019-04-06 02:54:26amm

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിനു വേണ്ടി വാങ്ങിയ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ നിര്‍വഹിച്ചു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.തോമസ്‌ മുളവനാല്‍, മേഖലയിലെ ഇതര പള്ളികളില്‍ നിന്നുള്ള വൈദികര്‍, സിസ്റ്റേഴ്‌സ്‌, ഇടവാകംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വച്ചു നടത്തിയ ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന എസ്ര പ്രയര്‍ മീറ്റിന്റെ ഉദ്‌ഘാടനവും മാര്‍ ജോയി ആലപ്പാട്ട്‌ നിര്‍വഹിച്ചു. ബ്രദര്‍ സന്തോഷ്‌ (ക്രിസ്റ്റീന്‍), ബ്രദര്‍ ബിബി, ബ്രദര്‍ ടോബി, ഫാ.തോമസ്‌ മുളവനാല്‍ , ഇടവക വികാരി ഫാ.സുനി പടിഞ്ഞാറോക്കര എന്നിവര്‍ എസ്ര പ്രയര്‍ മീറ്റിന്‌ നേതൃത്വം നല്‍കി. രണ്ടു മാസം കൊണ്ട്‌ ഫണ്ട്‌ സമാഹരണം നടത്തി കടബാധ്യതകളൊന്നുമില്ലാതെ പുതിയൊരു വീട്‌ വൈദിക മന്ദിരത്തിനായി വാങ്ങിക്കുവാന്‍ കഴിഞ്ഞത്‌ വലിയ ദൈവാനുഗ്രഹമാണെന്നും, ഇടവക സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും, റെക്‌ടറി കമ്മിറ്റിയുടെ കഠിനാധ്വാനവുമാണ്‌ ഇത്‌ സാധ്യമാക്കിയതെന്നും ഫാ.സുനി പടിഞ്ഞാറേക്കര പറഞ്ഞു. ചടങ്ങുകള്‍ക്ക്‌ കൈക്കാരന്മാരായ റോയി മാങ്ങാപ്പള്ളില്‍, ജോണി പതിയില്‍, ബൈജു പഴയമ്പള്ളില്‍, ജോണ്‍സണ്‍ വട്ടമറ്റം എന്നിവര്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.



Latest

Copyrights@2016.