europe

ആന്റണിയുടെ പാതികരള്‍ പകര്‍ന്ന് കൊടുത്ത് ഷൈനി ബെന്നിക്ക് പുതുജീവന്‍.

Tiju Kannampally  ,  2019-04-04 12:45:26amm

 

ഇത് ആൻറണി. കോട്ടയംകാരിത്താസ് ആശുപത്രിയിലെ ഇന്നത്തെ താരം.
.. ...............................................
കോട്ടയംകാരിത്താസ് ആശുപത്രിക്ക് ഇന്നൊരു സുവർണ്ണ ദിനമായിരുന്നു.2019മാർച്ച് 12ന് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷൈനിബന്നി എന്ന47 കാരി സിസ്ചാർജ് ചെയ്യപ്പെട്ട ദിവസം.
പക്ഷേ ഈ ദിനത്തിന്റെ താരം 43കാരനായ ആന്റണിയായിരുന്നു. ആന്റണിയുടെ കരളാണ് ഷൈനിയിൽ ഇപ്പോൾ തുടിക്കുന്നത്.
ഷൈനിക്ക് കരൾ ദാനം ചെയ്യാനായി സാങ്കേതികമായ യാതൊരു ബാദ്ധ്യതയുമില്ലാത്തയാളാണ് ആന്റണി.
എങ്ങിനെ ഈ ജീവകാരുണ്യ പ്രവൃത്തിയിലേയ്ക്ക് എത്തിയെന്ന ചോദ്യത്തിനു് സുസ്മേരവദനനായി ആന്റണി മറുപടി പറഞ്ഞു. ഷൈനി, ആൻറണിയുടെ അകന്ന ഒരു ബന്ധുവാണ്. കണ്ണൂർ കാരനായ ആന്റണി കാക്കനാട്ട് ടോറസ് ഡ്രൈവറാണ്. 2016ൽ ഷൈനിക്ക് അസുഖമായി അമൃതയിൽ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് ഗുരുതരമായ കരൾരോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്.കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അതിനായി 30 ലക്ഷം രൂപ വേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് ചികിത്സ PVS ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്നും മെഡിക്കൽ സെന്ററിലേയ്ക്കു് മാറി.
ഒരു ദിവസം ആന്റണി ഷൈനിയുടെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് കിടന്ന ഒരു റിപ്പോർട്ട് കാണുവാനിടയായി. അതിൽ, ആറു മാസത്തിനുള്ളിൽ കരൾ മാറ്റി വച്ചില്ലെങ്കിൽ മരണം ഉറപ്പാണെന്ന റിപ്പോർട്ടുണ്ടായിരുന്നു.
അന്ന് ആന്റണി ഷൈനിയുടെ മകനോട് പറഞ്ഞു;ഓപ്പറേഷനുള്ള പണം കണ്ടെത്തിക്കോളൂ കരൾ തരാനു ള്ള ആൾ എന്റെ കസ്റ്റഡിയിലുണ്ട് എന്ന്. ആ വാക്കാണ് പണമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതിനും മറ്റാശുപത്രികളെക്കാളും കുറഞ്ഞ തുക പറഞ്ഞ കാരിത്താസിൽ ഷൈനി യെ എത്തിക്കുന്നതിനും ഇടയാക്കിയത്.
ഇവിടെ വന്നതിനു ശേഷവും ആന്റണി കാണിച്ച ശുഷ്കാന്തി വിവരണാതീതമാണ്. ഇതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കുന്നതിനായി കണ്ണൂരും കോട്ടയ ത്തുമൊക്കെയായി സ്വന്തം കാര്യം നോക്കുന്ന ജാ ഗ്രതയോടെ ആന്റണി ഓടി നടന്നു. ഡോക്ടറന്മാർ പറഞ്ഞ എല്ലാറിസ് കുകളും അവധാനതയോടെ കേട്ടു .ഒന്നിനും ആന്റണിയെ പിന്തിരിപ്പിക്കാനായില്ല.
സർജറികഴിഞ്ഞ ആന്റണിയെ പരിചരിക്കാൻ കാക്കനാട്ട് നിന്നും ഒരു സുഹൃത്ത് എത്തിയിരുന്നു. ട്രാൻസ് പ്ലാന്റ് കോ-ഓർഡിനേറ്റർ ടിജോ ജോൺ അദ്ദേഹത്തോട് കുറെ നിർദ്ദേശങ്ങൾ വച്ചു.അതെല്ലാം സമ്മതിച്ചപ്പോൾ ഞാൻ ചോദിച്ചു;ആന്റണിയുമായുള ബന്ധം എന്താണെന്ന്. അദ്ദേഹം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു;" ആന്റണി ഞങ്ങടെ ചങ്കണ്" എന്ന്. ആന്റണിയെന്ന ഈ മനുഷ്യന്റെ മഹത്വം മുഴുവൻ ആ വാക്കിൽ നിന്നും ഞങ്ങളറിഞ്ഞു.
കാരിത്താസ് ആശുപത്രിയുടെയും ഡോ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും ഈ നേട്ടത്തിനു പിന്നിൽ ആന്റണിയെന്ന ഈ മനുഷ്യന്റെ കാരുണ്യവും സഹജീവി സ്നേഹവു മാണെന്ന് നിസ്സംശയം പറയാം.

കോട്ടയം;കാരിത്താസ് ആശുപത്രിക്ക്  സുവർണ്ണ ദിനമായിരുന്നു.2019മാർച്ച് 12 ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷൈനി ബന്നി എന്ന47 കാരി ഡിസ്ചാര്‍ജ്‌ ചെയ്യപ്പെട്ട ദിവസം. പക്ഷേ ഈ ദിനത്തിന്റെ താരം 43 കാരനായ ആന്റണിയായിരുന്നു. ആന്റണിയുടെ കരളാണ് ഷൈനിയിൽ ഇപ്പോൾ തുടിക്കുന്നത്. ഷൈനിക്ക് കരൾ ദാനം ചെയ്യാനായി സാങ്കേതികമായ യാതൊരു ബാദ്ധ്യതയുമില്ലാത്തയാളാണ് ആന്റണി. എങ്ങിനെ ഈ ജീവകാരുണ്യ പ്രവൃത്തിയിലേയ്ക്ക് എത്തിയെന്ന ചോദ്യത്തിനു് സുസ്മേരവദനനായി ആന്റണി മറുപടി പറഞ്ഞു. ഷൈനി, ആൻറണിയുടെ അകന്ന ഒരു ബന്ധുവാണ്. കണ്ണൂർ കാരനായ ആന്റണി കാക്കനാട്ട് ടോറസ് ഡ്രൈവറാണ്. 2016ൽ ഷൈനിക്ക് അസുഖമായി അമൃതയിൽ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് ഗുരുതരമായ കരൾരോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്.കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അതിനായി 30 ലക്ഷം രൂപ വേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് ചികിത്സ PVS ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നിന്നും മെഡിക്കൽ സെന്ററിലേയ്ക്കു് മാറി.

 

ഒരു ദിവസം ആന്റണി ഷൈനിയുടെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് കിടന്ന ഒരു റിപ്പോർട്ട് കാണുവാനിടയായി. അതിൽ, ആറു മാസത്തിനുള്ളിൽ കരൾ മാറ്റി വച്ചില്ലെങ്കിൽ മരണം ഉറപ്പാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ആന്റണി ഷൈനിയുടെ മകനോട് പറഞ്ഞു; ഓപ്പറേഷനുള്ള പണം കണ്ടെത്തിക്കോളൂ കരൾ തരാനുള്ള ആൾ എന്റെ കസ്റ്റഡിയിലുണ്ട് എന്ന്. ആ വാക്കാണ് പണമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതിനും മറ്റാശുപത്രികളെക്കാളും കുറഞ്ഞ തുക പറഞ്ഞ കാരിത്താസിൽ ഷൈനിയെ എത്തിക്കുന്നതിനും ഇടയാക്കിയത്.ഇവിടെ വന്നതിനു ശേഷവും ആന്റണി കാണിച്ച ശുഷ്കാന്തി വിവരണാതീതമാണ്. ഇതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കുന്നതിനായി കണ്ണൂരും കോട്ടയത്തുമൊക്കെയായി സ്വന്തം കാര്യം നോക്കുന്ന ജാഗ്രതയോടെ ആന്റണി ഓടിനടന്നു. ഡോക്ടറന്മാർ പറഞ്ഞ എല്ലാറിസ്കുകളും അവധാനതയോടെ കേട്ടു .ഒന്നിനും ആന്റണിയെ പിന്തിരിപ്പിക്കാനായില്ല.

 

സർജറികഴിഞ്ഞ ആന്റണിയെ പരിചരിക്കാൻ കാക്കനാട്ട് നിന്നും ഒരു സുഹൃത്ത് എത്തിയിരുന്നു. ട്രാൻസ് പ്ലാന്റ് കോ-ഓർഡിനേറ്റർ ടിജോ ജോൺ അദ്ദേഹത്തോട് കുറെ നിർദ്ദേശങ്ങൾ വച്ചു. അതെല്ലാം സമ്മതിച്ചപ്പോൾ ഞാൻ ചോദിച്ചു; ആന്റണിയുമായുള ബന്ധം എന്താണെന്ന്. അദ്ദേഹം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു;" ആന്റണി ഞങ്ങടെ ചങ്കണ്" എന്ന്. ആന്റണിയെന്ന ഈ മനുഷ്യന്റെ മഹത്വം മുഴുവൻ ആ വാക്കിൽ നിന്നും ഞങ്ങളറിഞ്ഞു. കാരിത്താസ് ആശുപത്രിയുടെയും ഡോ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും ഈ നേട്ടത്തിനു പിന്നിൽ ആന്റണിയെന്ന ഈ മനുഷ്യന്റെ കാരുണ്യവും സഹജീവി സ്നേഹവുമാണെന്ന് നിസ്സംശയം പറയാം.

 

 Latest

Copyrights@2016.