india

ഞീഴൂര്‍ സെന്റ്‌ ജോസഫ്‌സ്‌ എല്‍.പി. സ്‌കൂളിന്റെ 99-ാമത്‌ വാര്‍ഷികാഘോഷവും, ശതാബ്‌ദി ഉദ്‌ഘാടനവും നടത്തി.

Tiju Kannampally  ,  2019-03-19 12:51:53amm

കടുത്തുരുത്തി: ഞീഴൂര്‍ സെന്റ്‌ ജോസഫ്‌സ്‌ എല്‍.പി. സ്‌കൂളിന്റെ 99-ാമത്‌ വാര്‍ഷികാഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും സ്‌കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും നടന്നു. സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ നടന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ്‌ സെക്രട്ടറി ഫാ. തോമസ്‌ ഇടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി ഗാനപ്രകാശനം പഞ്ചായത്ത്‌ മെംബര്‍ വിനോദ്‌ വാട്ടവത്തും ലോഗോ പ്രകാശനം പഞ്ചായത്ത്‌ മെംബര്‍ പി.ഡി. രാധാകൃഷ്‌ണനും ഡോക്യുമെന്ററി പ്രകാശനം കുറവിലങ്ങാട്‌ ബി.പി.ഒ റീന ഹരിദാസും കലാസന്ധ്യയുടെ ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബര്‍ നയനാ ബിജുവും സ്‌കോളര്‍ഷിപ്പ്‌ വിതരണം ഞീഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയും നിര്‍വഹിച്ചു. ഫാ. ജോസ്‌ കുറുപ്പന്തറയില്‍, പൂര്‍വവിദ്യാര്‍ത്ഥി പ്രതിനിധി പി.ജി. രാധാകൃഷ്‌ണന്‍, ഹെഡ്‌മാസ്റ്റര്‍ വി.ജെ. സജി, പി.ടി.എ പ്രസിഡന്റ്‌ സി.ജെ. ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

നടത്തി

 

 



Latest

Copyrights@2016.